ന്യൂഡല്‍ഹി: ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ദൂ മൂസെവാലയുടെ കൊലയാളികള്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെയും വധിക്കാന്‍ പദ്ധതിയിട്ടിരുന്നു എന്ന വെളിപ്പെടുത്തലുമായി പഞ്ചാബ് ഡിജിപി. സിദ്ദൂ മൂസെവാലയുടെ കൊലപാതകത്തില്‍ അറസ്റ്റിലായ കപില്‍ പണ്ഡിറ്റിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഈക്കാര്യം വെളിപ്പെടുത്തിയതെന്നും ഡി.ജി.പി പറഞ്ഞു.
ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ നിര്‍ദ്ദേശപ്രകാരം ഗുണ്ടാ സംഘം ദിവസങ്ങളോളം മുംബൈയില്‍ തങ്ങി സല്‍മാന്റെ വീടും പരിസരവും നിരീക്ഷിച്ചിരുന്നു. സിദ്ധു മൂസെവാലയുടെ കൊലപാതകത്തിന് പിന്നാലെ സല്‍മാന്‍ ഖാനും പിതാവിനും നേരെ മൂസെവാലയുടെ ഗതി നിങ്ങള്‍ക്കമുണ്ടാവും എന്ന ഭീഷണി
ഉണ്ടായിരുന്നു.
അഞ്ജാതരില്‍ നിന്ന് വധഭീഷണി ഉയര്‍ന്നതിന് പിന്നാലെയാണ് ജൂലൈ 22 ന് സല്‍മാന്‍ പൊലീസ് കമ്മീഷണര്‍ വിവേക് ഫന്‍സാല്‍കറെ കണ്ട് തോക്ക് കൈവശം വെയ്ക്കാനുള്ള അനുമതിക്ക് അപേക്ഷിച്ചത്. സല്‍മാന്‍ഖാന്റെ അപേക്ഷ പരിഗണിച്ച് തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് മുംബൈ പൊലീസ് അനുവദിച്ചിരുന്നു.
Comments are closed for this post.