ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതാവ് സചിന്‍ പൈലറ്റ് ഉപവാസമിരിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി പാര്‍ട്ടി രംഗത്ത്. സചിന്‍ പൈലറ്റിന്റെ പ്രവര്‍ത്തി പാര്‍ട്ടി വിരുദ്ധ നടപടിയാണെന്ന് കോണ്‍ഗ്രസ് ഓര്‍മിപ്പിച്ചു.
ചൊവ്വാഴ്ച സചിന്‍ പൈലറ്റ് ആരംഭിക്കുന്ന ഏകദിന ഉപവാസം പാര്‍ട്ടി താത്പര്യങ്ങള്‍ക്കെതിരാണെന്നും അത് പാര്‍ട്ടി വിരുദ്ധ നടപടിയാണെന്നും കോണ്‍ഗ്രസിന്റെ രാജസ്ഥാന്‍ ഇന്‍ചാര്‍ജ് സുഖ്ജിന്ദര്‍ സിങ് രന്ദവ ആരോപിച്ചു. സ്വന്തം സര്‍ക്കാറുമായി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് മാധ്യമങ്ങളിലും പൊതു വേദികളിലും ചര്‍ച്ച ചെയ്യാതെ, പാര്‍ട്ടി വേദികളിലാണ് പറയേണ്ടത്. കഴിഞ്ഞ അഞ്ചു മാസമായി എ.ഐ.സി.സി. ഇന്‍ ചാര്‍ജ് താനാണെന്നും സചിന്‍ ഇതു സംബന്ധിച്ച് ഒരു പ്രശ്‌നവും ഇതുവരെ തന്നോട് ചര്‍ച്ച ചെയ്തിട്ടില്ലെന്നും രന്ദവ കൂട്ടിച്ചേര്‍ത്തു. ഇതില്‍ നിന്നു തന്നെ ഇത് പാര്‍ട്ടി വിരുദ്ധ നടപടിയാണെന്ന് മനസ്സിലാക്കാം. ഞാന്‍ അദ്ദേഹവുമായി നിരന്തരമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു. പാര്‍ട്ടിയിലെ സര്‍വ്വസമ്മതനായ ഒരു നേതാവ് എന്ന നിലക്ക് സമാധാനപരമായ ചര്‍ച്ചയാവാമെന്ന് ഞാന്‍ അദ്ദേഹത്തോട് അപക്ഷേിച്ചു.
അതിനിടെ ഗെഹ് ലോട്ട് സര്‍ക്കാറിനെ പുകഴ്ത്തുന്ന സെസേജ് ഇന്ന് കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജില്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. രാജസ്ഥാന്‍ സര്‍ക്കാര്‍ നീതിയുടേയും ന്യായത്തിന്റേയും പാതയില്‍ മുന്നേറുകയാണെന്നായിരുന്നു ട്വീറ്റ്.
കഴിഞ്ഞ ബി.ജെ.പി സര്‍ക്കാറിന്റെ കാലത്ത് അഴിമതി നടത്തിയവര്‍ക്കെതിരെ അശോക് ഗെഹ്‌ലോട്ട് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സചിന്റെ ഏകദിന ഉപവാസം. എന്നാല്‍ അഴിമതിക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന സചിന്റെ ആരോപണം ഗെഹ്‌ലോട്ട് തള്ളി.
कांग्रेस सरकार के नेतृत्व में मॉडल स्टेट राजस्थान न्याय के पथ पर अग्रसर है..
— Congress (@INCIndia) April 11, 2023
• राज्य में 5,000 स्कूटी प्रतिवर्ष दिव्यांगजनों को दी जा रही है
सेवा ही कर्म
सेवा ही धर्म pic.twitter.com/MGCzv0Rpoj
വസുന്ധര രാജെയുടെ കാലത്തെ അഴിമതിയില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന ഉപവാസം വഴി കോണ്‍ഗ്രസിനെ കൊണ്ട് ചര്‍ച്ച നടത്തിപ്പിച്ച് മുഖ്യമന്ത്രി സ്ഥാനമെന്ന ആഗ്രഹത്തിലേക്കുള്ള വഴിവെട്ടാനാണ് സചിന്‍ ആലോചിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നിലെത്തി നില്‍ക്കുമ്പോള്‍ സചിന്‍ നടത്തിയ നടപടി കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്.
Comments are closed for this post.