ജയ്പൂര്‍: നിയമസഭയിലേക്കുള്ള തിരിച്ചു വരവ് ഗംഭീരമാക്കി സച്ചിന്‍ പൈലറ്റ്. നിയമസഭയിലെ അദ്ദേഹത്തിന്റെ വാക്കുകളെ അണികള്‍ കയ്യടിയോടെയാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിയില്‍ നിന്നു അകലെയായി പ്രതിപക്ഷത്തിനരികെ തന്റെ സീറ്റൊരുക്കിയതിനെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. ഉപമുഖ്യമന്ത്രി സ്ഥാനം നഷ്ടമായതിനെ തുടര്‍ന്നാണ് സീറ്റുമാറ്റം.
സീറ്റ് പ്രതിപക്ഷത്തിനരികെ കണ്ട താന്‍ ആദ്യം അല്‍ഭുതപ്പെട്ടെന്ന് പറഞ്ഞ അദ്ദേഹം പിന്നീടാണ് തനിക്കാ കാര്യം മനസ്സിലായതെന്ന് കൂട്ടിച്ചേര്‍ത്തു.
‘എന്തു കൊണ്ടാണ് എന്റെ സീറ്റ് അതിര്‍ത്തിയിലാക്കിയിരിക്കുന്നത്. എന്തു കൊണ്ടാണ് എന്നെ പ്രതിപക്ഷത്തിനടുത്ത് ഇരുത്തിയിരിക്കുന്നത്. കാരണം അത് അതിര്‍ത്തിയാണ്. ഏറ്റവും ധൈര്യശാലിയും ശക്തിമാനുമായ പോരാളിയേയാണ് അതിര്‍ത്തിയിലേക്കയക്കുന്നത്’- അദ്ദേഹം പറഞ്ഞു.
Watch | “Most powerful warrior sent to border,” says Sachin Pilot on Rajasthan assembly seating near opposition. #RajasthanPolitics pic.twitter.com/HsYbZQO8EI
— NDTV (@ndtv) August 14, 2020
‘നിരവധി കാര്യങ്ങള്‍ ഇനിയും പറയും. കൂടുതല്‍ വെളിപ്പെടുത്തും. ഞങ്ങള്‍ക്ക് പറയാനും ചെയ്യാനും എന്തൊക്കെയാണോ ഉള്ളത് അതെല്ലാം. ഞങ്ങളുടെ അസുഖങ്ങളെല്ലാം ഭേദമായി. ഡല്‍ഹിയിലെ ഒരു ഡോക്ടറുമായി ഞങ്ങള്‍ ആലോചിച്ചു, ഞങ്ങള്‍ ഇപ്പോള്‍ തിരിച്ചെത്തി’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തും നേരിടാന്‍ തങ്ങള്‍ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. കടന്നാക്രമണത്തിന് ഞങ്ങള്‍ തയ്യാറാണ്. അതും കവചവും പരിചയും ഉപയോഗിച്ചുള്ള ആക്രമണത്തിന്- അദ്ദേഹം പറഞ്ഞു.
മാസത്തിലേറെ നീണ്ട പ്രതിസന്ധിക്കു ശേഷം മടങ്ങിയെത്തിയ സച്ചിനെ ഊഷ്മളമായാണ് ഗെലോട്ട് സ്വീകരിച്ചത്. എല്ലാം അടഞ്ഞ അധ്യായമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇരു നേതാക്കളുടേയും ആദ്യ കൂടിക്കാഴ്ച.
Comments are closed for this post.