2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

‘രാജ്യത്തെ ജനസംഖ്യയില്‍ മതാടിസ്ഥാനത്തില്‍ അസന്തുലിതാവസ്ഥ; അവഗണിക്കരുത്; നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ജാഗ്രത പാലിക്കണം’ -മോഹന്‍ ഭാഗവത്


ജനസംഖ്യ നിയന്ത്രണത്തില്‍ കേന്ദ്രസര്‍ക്കാര്‍ നയം കൊണ്ടു വരണമെന്നും ആര്‍.എസ്.എസ് മേധാവി

നാഗ്പൂര്‍: ജനസംഖ്യ നിയന്ത്രണത്തില്‍ കേന്ദ്രസര്‍ക്കാര്‍ നയം കൊണ്ടു വരണമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. മതാടിസ്ഥാനത്തില്‍ ജനസംഖ്യയില്‍ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഇത് അവഗണിക്കാനാവില്ല. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും ആര്‍.എസ്.എസ് മേധാവി ആവശ്യപ്പെട്ടു. ദസറയോട് അനുബന്ധിച്ച് ആര്‍.എസ്.എസ് നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു ഭാഗവത്.

ജനസംഖ്യാ നിയന്ത്രണത്തോടൊപ്പം, മതപരമായ അടിസ്ഥാനത്തിലുള്ള സന്തുലിതാവസ്ഥയും അവഗണിക്കാനാവാത്ത പ്രാധാന്യമുള്ള കാര്യമാണെന്ന് ഭാഗവത് ആവര്‍ത്തിച്ചു. മതാടിസ്ഥാനത്തിലുള്ള ജനസംഖ്യ അസന്തുലിതാവസ്ഥ മൂലം പുതിയ രാജ്യങ്ങള്‍ ഉയര്‍ന്നു വരുമെന്നായിരുന്നു മറ്റൊരു വാദം. കോസോവയേയും ദക്ഷിണ സുഡാനേയും ഉദാഹരണമാക്കിയാണ് ഭാഗവതിന്റെ പ്രസ്താവന.

ജനസംഖ്യക്ക് വിഭവങ്ങള്‍ ആവശ്യമാണ്. വിഭവങ്ങളില്ലാതെ ജനസംഖ്യ വളര്‍ന്നാല്‍ അത് ബുദ്ധിമുട്ടായി മാറും. ജനസംഖ്യയെ ആസ്തിയായി കണക്കാക്കുന്ന ഒരു ചിന്ത കൂടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ രണ്ട് വാദങ്ങളും പരിഗണിച്ചുള്ള ജനസംഖ്യ നയമാണ് നമുക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ജനസംഖ്യ അസന്തുലിതാവസ്ഥ ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ മാറ്റിവരക്കും. നിര്‍ബന്ധിത മതപരിവര്‍ത്തനവും നുഴഞ്ഞുകയറ്റവും ഇതിനുളള കാരണങ്ങളാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. സ്ത്രീകളെ തുല്യരായി പരിഗണിക്കണമെന്നും സ്വയം തീരുമാനങ്ങളെടുക്കാന്‍ അവരെ പ്രാപ്തരാക്കണമെന്നും മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.