മുംബൈ: 13 വര്‍ഷം മുമ്പ് വളര്‍ത്തു നായ 72കാരനെ കടിച്ച കേസില്‍ ഉടമസ്ഥന് ശിക്ഷ വിധിച്ച് മജിസ്‌ട്രേറ്റ് കോടതി. മൂന്ന് മാസം തടവാണ് ശിക്ഷ. 2010 മെയ് 30 നാണ് വ്യാപാരിയായ സൈറസ് പേഴ്‌സി ഹോര്‍മുസ്ജിയും അയാളുടെ ബന്ധുവായ കെര്‍സി ഇറാനിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. കാറിനടുത്ത് നിന്ന് സംസാരിക്കുകയായിരുന്ന ഇവരുടെ അടുത്ത് ഹോര്‍മുസ്ജിയുടെ വളര്‍ത്തുനായകളുമുണ്ടായിരുന്നു.
ഇവര്‍ തമ്മില്‍ തര്‍ക്കിക്കുന്നത് കണ്ട റോട്ട് വെയ്‌ലര്‍ കെര്‍സി ഇറാനിയെ ആക്രമിക്കുകയായിരുന്നു. നായയുടെ ആക്രമണ സ്വഭാവരീതി അറിയുന്നതിനാല്‍ തന്നെ മറ്റുള്ളവരുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് ഹോര്‍മുസ്ജിയുടെ ഉത്തരവാദിത്തമാണെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം ആക്രമണ സ്വഭാവമുള്ള നായ്ക്കളെ പൊതു സ്ഥലങ്ങളില്‍ കൊണ്ടുവരുന്നത് മറ്റുള്ളവരുടെ സുരക്ഷയെ ബാധിക്കും. അതിനാലാണ് കോടതി ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
Comments are closed for this post.