ന്യൂഡല്‍ഹി: കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് പരുക്ക്. ഉത്തരാഖണ്ഡില്‍ വെച്ചാണ് അപകടമുണ്ടായത്. ഡല്‍ഹിയിലേക്ക് വരികയായിരുന്നു അദ്ദേഹം. പൊള്ളലേറ്റ ഋഷഭ് പന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാര്‍ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. മെഴ്‌സിഡസ് കാര്‍ അദ്ദേഹം തന്നെയാണ് ഡ്രൈവ് ചെയ്തിരുന്നത്. തലക്കും കാല്‍മുട്ടിനും പരുക്കേറ്റിട്ടുണ്ട്.
അപകട സമയത്ത് പന്ത് മാത്രമാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ സൈഡ് ഗ്ലാസ് തകര്‍ത്താണ് താരം പുറത്തുകടന്നത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. അപകട സമയത്ത് പന്താണ് കാറോടിച്ചിരുന്നതെന്നും താരം മാത്രമാണ് വാഹനത്തിലുണ്ടായിരുന്നതെന്നും ഉത്തരാഖണ്ഡ് പൊലിസ് മേധാവി അശോക് കുമാര്‍ പറഞ്ഞു.
നിലവില്‍ ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിദഗ്ദ ചികിത്സക്കായി ഡല്‍ഹിയിലേക്ക് മാറ്റുമെന്നാണ് പുറത്തുവരുന്ന വിവരം.
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ താരം കളിച്ചിരുന്നു. ധോണി വിരമിച്ചതിനു പിന്നാലെ ഇന്ത്യന്‍ ടീമിന്റെ മൂന്നു ഫോര്‍മാറ്റുകളിലും സ്ഥിരം വിക്കറ്റ് കീപ്പറാണ് പന്ത്. ശ്രീലങ്കക്കെതിരെ നടക്കുന്ന ട്വന്റി20 പരമ്പരക്കുള്ള ടീമില്‍നിന്ന് താരത്തെ ഒഴിവാക്കിയിട്ടുണ്ട്.
Comments are closed for this post.