2023 June 09 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘പ്രതിഷേധം കളറായി, റിസല്‍ട്ടും’; റോഡിലെ ഗര്‍ത്തങ്ങളില്‍ നിറമിട്ട് നാട്ടുകാര്‍; നാലുമണിക്കൂറിനുള്ളില്‍ അറ്റകുറ്റപ്പണി നടത്തി അധികൃതര്‍

മുംബൈ: കളര്‍ഫുള്‍ ആയി ഒരു പ്രതിഷേധം. അതിന് കിട്ടിയ റസല്‍ട്ടോ അതിലും കളര്‍ഫുള്‍. എന്താണെന്നല്ലേ. റോഡിലെ ഗര്‍ത്തങ്ങളാണ് പ്രശ്‌നം. കാലം കുറേ ആയി നാട്ടുകാര്‍ ഇതെല്ലാമൊന്ന് അടച്ചു കിട്ടാന്‍ പണിപ്പെടുന്നു. പലതരത്തില്‍ പ്രതിഷേധിച്ചു. ഒരു ഫലവുമുണ്ടായില്ല.

ഒടുവില്‍ പ്രതിഷേധത്തിന്റെ വ്യത്യസ്ത രീതി തന്നെ പുറത്തെടുത്തു അവര്‍. നവരാത്രിയോടനുബന്ധിച്ച് റോഡാക്കെ കളറാക്കി. റോഡിലെ കുഴികളിലൊക്കെ നിറംചാലിച്ചു. റോഡാകെ വര്‍ണമയം. കാണാനും ചേല്. അപകടത്തിന് മുന്നറിയിപ്പുമായി. കാരണം ഈ നിറങ്ങള്‍ കാണുമ്പോള്‍ അകലെ നിന്നേ അറിയാലോ കുഴിയാണെന്ന്. അങ്ങിനെ നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യമെന്ന പോലെ കുഴിയിലെ കളറിനും പലതുണ്ട് കാര്യമെന്ന മട്ട്.

മുംബൈയിലാണ് സംഭവം. ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന് കീഴിലുള്ള റോഡുകളിലാണ് നാട്ടുകാര്‍ ചായം പൂശിയത്. വാച്ച് ഡോഗ് ഫൗണ്ടേഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ഏതായാലും പ്രതിഷേധം ഫലം കണ്ടു. കളറിട്ട് നാലു മണിക്കൂറിനകം അധികൃതര്‍ റോഡിലെ പൊത്തടച്ചു. എന്നാല്‍ ഇതു മാത്രം പോരെന്നാണ് നാട്ടുകാര്‍ പറയുന്നത്. കോടിക്കണക്കിന് രൂപ ചെലവിട്ട് പണികഴിച്ച റോഡ് നാശമായതിന് ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.