2021 September 20 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ലോക് സഭാ എം.പിയും ചിരാഗ് പാസ്വാന്റെ ബന്ധുവുമായ പ്രിന്‍സ് രാജ് പാസ്വാനെതിരെ ബലാത്സംഗ കേസ്

ന്യൂഡല്‍ഹി: ലോക് ജനശക്തി പാര്‍ട്ടി ലോക്‌സഭ എം.പിയും ചിരാഗ് പാസ്വാന്റെ ബന്ധുവുമായ പ്രിന്‍സ് രാജ് പാസ്വാനെതിരെ ബലാത്സംഗ കേസ്. മൂന്നുമാസം മുമ്പ് ഡല്‍ഹി കോന്നൗട്ട് പ്ലേസ് പൊലിസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ജൂലൈയില്‍ പെണ്‍കുട്ടി ഡല്‍ഹി കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഡല്‍ഹി കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെപ്തംബര്‍ ഒമ്പതിന് ഡല്‍ഹി പൊലിസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

താനൊരു എല്‍.ജെ.പി പ്രവര്‍ത്തകയാണെന്നും താന്‍ ബോധരഹിതയായിരുന്നപ്പോള്‍ പ്രിന്‍സ് രാജ് ബലാത്സംഗം ചെയ്തുവെന്നുമായിരുന്നു പെണ്‍കുട്ടിയുടെ പരാതി. കൂടാതെ പ്രിന്‍സ് രാജ് പാസ്വാന്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

ബിഹാര്‍ സമത്‌സ്തിപൂരില്‍നിന്നുള്ള ലോക്‌സഭ എം.പിയാണ് പ്രിന്‍സ് രാജ്. പെണ്‍കുട്ടിയുടെ പരാതിക്ക് പിന്നാലെ പ്രിന്‍സ് രാജ് പാസ്വാന്‍ മാനനഷ്ട കേസ് നല്‍കിയിരുന്നു. കൂടാതെ പെണ്‍കുട്ടി ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.