2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘തോല്‍പിക്കാനാവില്ല മോദീ’; സമരവേദിയില്‍ നിസ്‌ക്കരിക്കുന്ന മുസ്‌ലിങ്ങള്‍ക്കൊപ്പം എഴുന്നേറ്റ് നിന്ന് സിഖ് വിഭാഗം; പ്രതീക്ഷയുടെ ചിത്രമെന്ന് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: മനസ്സുകളില്‍ എത്രയൊക്കെ വിഷം പരത്താന്‍ അതിനെയെല്ലാം നിര്‍വ്വീര്യമാക്കുന്ന ചില ഐക്യപ്പെടലുകളുണ്ട്. അത്തരത്തിലൊന്നിനാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ കര്‍ഷക സമരവേദ് സാക്ഷ്യം വഹിച്ചത്. മുസ്‌ലിം വിഭാഗം സമരവേദിയില്‍ നിസ്‌ക്കാരം നിര്‍വ്വഹിച്ചപ്പോള്‍ സമീപത്തിരുന്നിരുന്ന മുഴുവന്‍ സിഖ് സഹോദരരും എഴുന്നേറ്റ് നിന്നു. പ്രാര്‍ത്ഥനാ നിര്‍ഭരമായി പലരും ആകാശത്തേക്ക് കൈകളുയര്‍ത്തുമുണ്ടായിരുന്നു.

ഡല്‍ഹിസിംഗു അതിര്‍ത്തിയിലെ സമര സ്ഥലത്ത് നിന്നുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ‘ഒറ്റക്കെട്ടായി നില്‍ക്കുന്ന ഈ ചിത്രം പോലെ സമരം ചെയ്താല്‍ ആര്‍ക്കും നമ്മെ തോല്‍പ്പിക്കാനാകില്ലെന്ന്’; ഒരു ട്വിറ്റര്‍ ഉപയോക്താവ് ഫോട്ടോ പങ്കുവെച്ച് കുറിച്ചു. പ്രശസ്ത മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ് ഇവിടെ നിന്നുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

‘ഈ ദൃശ്യങ്ങള്‍ എന്റെ ഹൃദയം തൊടുന്നു’ എന്നാണ് വീഡിയോ പങ്കുവെച്ച് റാണ അയ്യൂബ് കുറിച്ചത്.

ഇതിന് മുമ്പ് ഡല്‍ഹിയില്‍ പൗരത്വബില്ലിനെതിരെ സമരം ചെയ്യുമ്പോള്‍ ഗുരുദ്വാരകളില്‍ നിന്ന് ഭക്ഷണവുമായി സിഖ് സമൂഹം എത്തിചേര്‍ന്നിരുന്നു

കര്‍ഷക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന സമരം 12 ദിവസം പിന്നിടുകയാണ്. സര്‍ക്കാറുമായി പല തവണ കര്‍ഷക നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും വിഷയങ്ങളില്‍ തീരുമാനമായിട്ടില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.