2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

‘മെയ് മൂന്നിനകം പള്ളികളില്‍ നിന്ന് ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണം, ഇല്ലെങ്കില്‍..’ മഹാരാഷ്ട്ര സര്‍ക്കാറിന് രാജ് താക്കറെയുടെ അന്ത്യശാസനം

മുംബൈ: പള്ളികളിലെ ഉച്ചഭാഷിണി വിഷയത്തില്‍ മഹാരാഷ്ട്ര സര്‍ക്കാറിന് അന്ത്യശാസനവുമായി രാജ് താക്കറെ. മെയ് മൂന്നിനകം പള്ളികളില്‍ നിന്ന് ഉച്ചഭാഷിണികള്‍ നീക്കം ചെയണമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. െ

മെയ് മൂന്നിനകം പള്ളികളില്‍ നിന്ന് സര്‍ക്കാര്‍ ഉച്ചഭാഷിണികള്‍ നീക്കം ചെയ്തില്ലെങ്കില്‍ എം.എന്‍.എസ് പ്രവര്‍ത്തകര്‍ പള്ളികള്‍ക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ വായിക്കുമെന്ന് ചൊവ്വാഴ്ച താനെയില്‍ നടന്ന ഒരു പൊതുറാലിയില്‍ താക്കറെ പ്രഖ്യാപിച്ചു.

മെയ് മൂന്നിനകം സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്ത് എല്ലാ ഉച്ചഭാഷിണികളും നീക്കം ചെയ്തില്ലെങ്കില്‍ തുടര്‍ന്നുണ്ടാവുന്ന നടപടികള്‍ക്ക് താനും പാര്‍ട്ടി പ്രവര്‍ത്തകരും ഉത്തരവാദികളാകില്ലെന്നും താക്കറെ പറഞ്ഞു. ഒരു വിശ്വാസത്തിനു തങ്ങളെതിരല്ല. മറ്റുള്ളവര്‍ക്ക് ഉപദ്രവമാകാത്ത രിതിയിലാണ് വിശ്വാസം പുലര്‍ത്തേണ്ടത് -താക്കറേ കൂട്ടിച്ചേര്‍ത്തു.

ഈ മാസം ആദ്യവാരം മറ്റ് മതസ്ഥര്‍ക്ക് ശല്യം ഉണ്ടാക്കുന്നുവെന്ന് അവകാശപ്പെട്ട് പള്ളികളില്‍ നിന്ന് ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാന്‍ രാജ് താക്കറെ ആവശ്യപ്പെട്ടിരുന്നു. രാജ് താക്കറെയുടെ പ്രസംഗത്തെത്തുടര്‍ന്ന് നിരവധി എം.എന്‍.എസ് അനുഭാവികള്‍ പള്ളികള്‍ക്ക് മുന്നില്‍ ഉച്ചഭാഷിണിയില്‍ ഹനുമാന്‍ ചാലിസ വായിച്ചക്കുകയും ചെയ്തു.

പിന്നാലെ വര്‍ഗീയ ഭിന്നിപ്പിന് ഇട വരുത്തുന്ന താക്കറെയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ശിവസേന,കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നിരവധി നേതാക്കള്‍ രംഗത്ത് വന്നു. വിമര്‍ശനം രൂക്ഷമായതോടെ താക്കറെക്കെതിരെ പൊലിസ് കേസെടുത്തിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.