2021 September 20 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ്-19, നോട്ടു നിരോധനം, ജി.എസ്.ടി- ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിന് പഠന വിഷയമാക്കാന്‍ മൂന്നു കാര്യങ്ങള്‍- മോദി സര്‍ക്കാറിനെതിരെ വീണ്ടും രാഹുല്‍

ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്തെത്തിയതിന് പിന്നാലെ ഇന്ത്യയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊവിഡ്-19, നോട്ടു നിരോധനം, ജി.എസ്.ടി നടപ്പാക്കല്‍ തുടങ്ങിയവയിലെ പരാജയം ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിന് പഠന വിഷയമാക്കാമെന്നാണ് രാഹുലിന്റെ ട്വീറ്റ്. രാജ്യം കൊവിഡിനെ എങ്ങിനെയാണ് നേരിട്ടതെന്നതിന് മോദി ജനങ്ങളെ അഭിസംബോധന ചെയ്തതിന്റെ ഭാഗങ്ങളും അദ്ദേഹം ഷെയര്‍ ചെയ്തിട്ടുണ്ട്. ബി.ജെ.പി സര്‍ക്കാറിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ക്രമേണ ക്രമേണ എങ്ങനെയാണ് കൊവിഡ് വ്യാപിച്ചതെന്നും ദിവസവും ലോകറാങ്കിങ്ങും വെച്ച് ഗ്രാഫിക്കലായി വീഡിയോയില്‍ കാണിക്കുന്നു. ലോക്കഡൗണ്‍ പ്രഖ്യാപനത്തിനിടെ നല്‍കിയ ഉറപ്പുകളും പാത്രം കൊട്ടാനും ദീപം തെളിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തതും വീഡിയോയിലുണ്ട്.

‘മഹാഭാരത യുദ്ധം 18 ദിവസം കൊണ്ടാണ് ജയിച്ചത്. കൊവിഡിനെ ഇന്ത്യക്ക് 21 ദിവസം കൊണ്ട് ഇന്ത്യ പരജയപ്പെടുത്തും’- എന്നായിരുന്നു ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ പ്രധാനമന്ത്രി നല്‍കിയ ഉറപ്പ്. എന്നാല്‍ മുന്നൊരുക്കമില്ലാതെ പ്രഖ്യാപിച്ച ലോക്കഡൗണ്‍ രാജ്യത്തിന്റെ ഗതി തന്നെ മാറ്റി മറിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ അതിഥ തൊഴിലാളികള്‍ അഭയം തേടി അലയുന്ന കാഴ്ചയാണ് പിന്നീട് രാജ്യം കണ്ടത്. സ്വന്തം നാട്ടിലെത്താന്‍ കുഞ്ഞുകുട്ടി പരാധീനങ്ങളുമായി കിലോമീറ്ററുകള്‍ ഇവര് കാല്‍നടയായി യാത്രചെയ്തു. ഒരു പാടു ജീവനുകള്‍ വഴിയില്‍ പൊലിഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാനുള്ള പാത്രം കൊട്ടും വിപരീത ഫലമാണുണ്ടാക്കിയത്. ലോക്ക്ഡൗണ്‍ നിലനില്‍ക്കേ കൂട്ടംകൂട്ടമായാണ് ആളുകള്‍ ഇതിനായി ആളുകള്‍ നിരത്തിലിറങ്ങിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.