
ന്യൂഡല്‍ഹി: പുറത്താക്കപ്പെടുന്നവര്‍ക്കായി തടവറകള്‍ ഒരുങ്ങുന്നുവെന്ന ആരോപണം കള്ളമാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാദത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആര്.എസ്.എസിന്റെ പ്രധാനമന്ത്രി ഭാരതമാതയോട് കള്ളം പറയുകയാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. തടവറകളും പ്രധാനമന്ത്രിയുടെ നിഷേധവും ഉള്‍പെടുത്തി ബി.ബി.സി ചെയ്ത വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
മുസ്ലിങ്ങളെ തടവറകളിലേക്ക് അയക്കുമെന്ന് കോണ്‍ഗ്രസ് തെറ്റിദ്ധാരണ പരചത്തുകയാണെന്നും രാജ്യത്ത് അത്തരം തടവറകള്‍ ഒരുക്കുന്നില്ലെന്നും മോദി പറഞ്ഞിരുന്നു.
Comments are closed for this post.