2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മാനനഷ്ടക്കേസ്: രാഹുലിന്റെ അപ്പീല്‍ സൂറത്ത് കോടതി ഇന്ന് പരിഗണിക്കും

ജാമ്യം അനുവദിച്ചത് ഏപ്രില്‍ 13 വരെ

അപകീര്‍ത്തികേസില്‍ രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി

സൂറത്ത്: മാനനഷ്ടക്കേസില്‍ അനുവദിച്ച ജാമ്യം ഇന്ന് അവസാനിക്കാനിരിക്കെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. മോദി പരാമര്‍ശത്തിന്റെ പേരില്‍ സൂറത്ത് സിജെഎം കോടതി രാഹുലിന് വിധിച്ച രണ്ട് വര്‍ഷം തടവ് ശിക്ഷ സെഷന്‍സ് കോടതി സ്റ്റേ ചെയ്തിരുന്നു. അപ്പീല്‍ തീര്‍പ്പാക്കുന്നത് വരെയാണ് നടപടികള്‍ മരവിപ്പിച്ചത്. കുറ്റം റദ്ദാക്കണമെന്ന രാഹുലിന്റെ അവശ്യം കോടതി പരിഗണിച്ചിരുന്നില്ല . മോദി എന്ന സമുദായത്തെ ആക്ഷേപിച്ചിട്ടില്ലെന്നാണ് രാഹുലിന്റെ വാദം. സ്റ്റേ ഒഴിവാക്കണമെന്ന് ഹരജിക്കാരനായ പൂര്‍ണേഷ് മോദി ആവശ്യപ്പെട്ടിട്ടുണ്ട്.

 

എന്നാല്‍ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിച്ചാലെ നഷ്ടമായ എം.പി സ്ഥാനം രാഹുലിന് തിരികെ ലഭിക്കുകയുളളു. 2019 ല്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്.

   

സൂറത്ത് സി.ജെ.എം കോടതി വിധി റദ്ദാക്കണമെന്നും അപ്പീലില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നതുവരെ വിധി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് രാഹുല്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.

 

എല്ലാ കള്ളന്മാരുടെയും പേരില്‍ എങ്ങനെയാണ് ‘മോദി’ എന്ന് വരുന്നത് എന്ന രാഹുലിന്റെ പരാമര്‍ശമാണ് വിവാദമായത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കര്‍ണാടകയില്‍ പ്രചാരണം നടത്തുമ്പോഴായിരുന്നു പരാമര്‍ശം. പിന്നാലെ രാഹുല്‍ അപമാനിച്ചത് ഒരു പേരിനെ മാത്രമല്ല, ഒരു സമുദായത്തെയാകെയാണ് എന്ന തരത്തില്‍ ബിജെപി പ്രചാരണമാരംഭിച്ചു. തുടര്‍ന്ന് ശക്തമായ പ്രതിരോധവുമായി കോണ്‍ഗ്രസും എത്തിയിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.