2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘ജനാധിപത്യ ശക്തികള്‍ക്ക് ഊര്‍ജ്ജവും ഉത്സാഹവും പകരും’ ക്വാഡില്‍ പ്രധാനമന്ത്രി

ടോക്കിയോ: ഇന്‍ഡോ-പസിഫിക് മേഖലയുടെ ശാക്തീകരണവും ക്വാഡ് രാജ്യങ്ങളുടെ സൈനിക സാമ്പത്തിക സഹകരണവും മുഖ്യ ചര്‍ച്ചയാകുന്ന ക്വാഡ് ഉച്ചകോടിക്ക് ടോക്കിയോയില്‍ തുടക്കം. 2007ല്‍ രൂപീകരിച്ച ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ് ആണ് ക്വാഡ് എന്ന പേരില്‍ അറിയപ്പെടുന്ന സഖ്യം. യുഎസിന്റെ നേതൃത്വത്തിലുള്ള ക്വാഡ് സഖ്യത്തില്‍ ഇന്ത്യ, ആസ്‌ത്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് നിലവിലെ അംഗങ്ങള്‍.

ഉക്രൈന്‍ യുദ്ധം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയാകും. ചൈന നടത്തുന്ന ആധിപത്യ ശ്രമങ്ങള്‍ക്കിടയില്‍, മേഖലയില്‍ സ്വാതന്ത്ര്യവും പരമാധികാരവും ഉറപ്പുവരുത്താനാണ് ചതുര്‍രാഷ്ട്ര (ക്വാഡ്) കൂട്ടായ്മ ശ്രമിക്കുന്നത്. എല്ലാവര്‍ക്കും ഒരേ അവകാശമുള്ള പൊതുവായ സ്വതന്ത്ര സംവിധാനമുള്ള ഇന്‍ഡോ-പസിഫിക് മേഖല ക്വാഡ് രാജ്യങ്ങളുടെ സംയുക്ത താത്പര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

സഹകരണം ശക്തമാക്കുന്നതിനുള്ള ഇന്ത്യയുടെ കാഴ്ചപ്പാടുകള്‍ മോദി മുന്നോട്ടുവച്ചു. എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന ഭീഷണികള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ക്വാഡ് വളരെ പ്രസക്തിയുള്ള സഖ്യമാണ്. സഞ്ചാര സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പു വരുത്തുന്ന ഇന്‍ഡോപസഫിക് മേഖല ക്വാഡ് സഖ്യത്തിന്റെ ആത്യന്തികമായ ലക്ഷ്യമാണെന്നും മോദി പറഞ്ഞു.

ചൈനയും ഇന്ത്യ, യുഎസ്, ആസ്‌ത്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായുള്ള ബന്ധം സംഘര്‍ഷഭരിതമായ സാഹചര്യത്തിലാണ് നേതാക്കളുടെ രണ്ടാമത്തെ നേരിട്ടുള്ള കൂടിക്കാഴ്ച നടക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിത, ഓസ്‌ട്രേലിയ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് എന്നിവരുമായി മോദി ചര്‍ച്ചകള്‍ നടത്തും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.