2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘ഇന്ത്യ പരസ്യമായി മാപ്പു പറയണം’ ബി.ജെ.പി വക്താവിന്റെ പ്രവാചകാ നിന്ദാ പരാമർശത്തെ ശക്തമായി അപലപിച്ച് ഖത്തർ ശൂറാ കൗൺസിലും

ദോഹ: ഇന്ത്യയിൽ ബി.ജെ.പി വക്താവ് നടത്തിയ പ്രവാചകനിന്ദാ പരാമർശത്തെ ഖത്തർ ശൂറാ കൗൺസിലും അപലപിച്ചു. പരസ്യമായ മാപ്പു പറച്ചിലും പരാമർസം നടത്തിയവർക്കു നേരെ ഉടനടിയുള്ള നടപടിയുമാണ് ഇന്ത്യൻ സർക്കാറിൽ നിന്ന് ഖത്തർ പ്രതീക്ഷിക്കുന്നതെന്നും ശൂറ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗമാണ് ഇസ്‌ലാമിനും പ്രവാചകനുമെതിരെ ഇന്ത്യയിലെ ഭരണപക്ഷ പാർട്ടിയുടെ പ്രതിനിധി നടത്തിയ പരാമർശത്തിൽ ശക്തമായ ഭാഷയിൽ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവുമായി ശൂറ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം ന
ടത്തിയ കൂടിക്കാഴ്ചക്കു ശേഷമായിരുന്നു കൗൺസിൽ യോഗം.

പ്രവാചക നിന്ദ അപലപിച്ചു കൊണ്ട് ഖത്തർ വിദേശകാര്യ മന്ത്രാലയം നടത്തിയ പ്രസ്തവന ശൂറാ കൗൺസിൽ ആവർത്തിച്ചു. ഇസ്‌ലാമിനും വിശ്വാസികൾക്കുമെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളുടെയും വ്യവസ്ഥാപിതമായ അതിക്രമങ്ങളുടെയും തുടർച്ചയാണ് ഇത്തരത്തിലുള്ള അവഹേളനകൾ. ചില സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കും ഇസ്‌ലാമിക സ്വത്തുകളിലെ കൈയേറ്റവും വർധിച്ചു വരുന്ന അക്രമങ്ങളുടെയും പശ്ചാത്തലത്തിലാണ് ഇത്തരം സംഭവങ്ങളും ഉയർന്നു വരുന്നത്.

വിശ്വാസികൾക്കെതിരായ അതിക്രമങ്ങളും പ്രവാചകനും ഇസ്‌ലാമിനും എതിരായ അവഹേളനകളും അവസാനിപ്പിക്കാൻ ഇന്ത്യൻ ഭരണകൂടം ഇടപെടണമെന്നും ശൂറാ കൗൺസിൽ സ്പീക്കർ ആവശ്യപ്പെട്ടു. ഇന്ത്യയിലെ മുസ്‌ലിംകളുടെ സുരക്ഷയും അവകാശങ്ങളും മതസാംസ്‌കാരിക വ്യക്തിത്വവും ആരാധനാലയങ്ങളും സംരക്ഷിക്കപ്പെടണമെന്നും ശൂറാകൗൺസിൽ വ്യക്തമാക്കി.

   

ബി.ജെ.പി ദേശീയ വക്താവായിരുന്ന നുപുർ ശർമയും നവീൻ കുമാർ ജിൻഡലും പ്രവാചകനെ നിന്ദിച്ചു കൊണ്ട് നടത്തിയ പരാമർശങ്ങളുടെ പേരിൽ ഞായറാഴ്ച ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലിനെ വിളിച്ചുവരുത്തി ഖത്തർ വിദേശകാര്യ മന്ത്രാലയം കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. ഇരുവരെയും സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കിയ നടപടിയെ സ്വാഗതം ചെയ്ത ഖത്തർ, സംഭവത്തിൽ ക്ഷമാപണം നടത്തണമെന്നും നിർദേശിച്ചിരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനിടയിലായിരുന്നു രാജ്യാന്തര ശ്രദ്ധനേടിയ ഈ നീക്കം.

കഴിഞ്ഞയാഴ്ച ഇന്ത്യയിൽ നടന്ന സംഭവങ്ങളുടെ പേരിൽ രാജ്യാന്തര തലത്തിലെ ആദ്യ പ്രതിഷേധമായിരുന്നു ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റേത്. ഇതിനു പിന്നാലെ, കുവൈത്ത്, ഒമാൻ, സഊദി അറേബ്യ, ബഹ്‌റൈൻ, യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളും മറ്റും രംഗത്തെത്തിയിരുന്നു. അതേസമയം, വ്യക്തികളുടെ മതവിദ്വേഷ പ്രസ്താവനകളും ട്വീറ്റുകളും ഇന്ത്യൻ സർക്കാറിന്റെ കാഴ്ചപ്പാടുകളല്ലെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ പ്രതികരിച്ചിരുന്നു. ഇതേ നിലപാട് തന്നെയാണ് കേന്ദ്രവും വ്യക്തമാക്കിയത്. ഒ.ഐ.സിയുടെ സങ്കുചിത ചിന്താഗതികളെ തള്ളിക്കളയുന്നുവെന്നായിരുന്നു കേന്ദ്രത്തിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.