2020 October 22 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കാര്‍ഷിക ബില്‍: പഞ്ചാബും സുപ്രിം കോടതിയിലേക്ക്; ഒക്ടോബര്‍ ഒന്നിന് രാജ്യമെങ്ങും പ്രക്ഷോഭമെന്ന് കര്‍ഷക സംഘടനകള്‍

പഞ്ചാബ്: രാജ്യത്ത് കാര്‍ഷിക നിയമത്തിനെതിരെ പ്രക്ഷോഭം തുടരുന്നു. ഒക്ടോബര്‍ 2 വരെ ട്രെയിന്‍ തടയല്‍ തുടരുമെന്ന് പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘ് അറിയിച്ചു. നിയമത്തിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഉടന്‍ സുപ്രിംകോടതിയെ സമീപിച്ചേക്കും.

കാര്‍ഷിക ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് മുതല്‍ 26 വരെയാണ് കര്‍ഷകര്‍ പ്രതിഷേധവും ട്രെയിന്‍ തടയലും പ്രഖ്യാപിച്ചിരുന്നത്. പിന്നീട് പാര്‍ലമെന്റിലെ സംഭവ വികാസങ്ങളെ തുടര്‍ന്ന് പ്രതിഷേധം നീട്ടുകയായിരുന്നു. ഒക്ടോബര്‍ ഒന്നിന് മറ്റു സംഘടനകളുമായി ചേര്‍ന്ന് രാജ്യമെങ്ങും കനത്ത പ്രക്ഷോഭങ്ങള്‍ സെഘടിപ്പിക്കുമെന്നും പാര്‍ട്ടി സെക്രട്ടറി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗാന്ധിജയന്തി ദിനത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം. കോണ്‍ഗ്രസ് അന്നേ ദിവസം കര്‍ഷകദിനമായി ആചരിക്കും.

അതേസമയം ഇന്ത്യാ ഗേറ്റില്‍ ട്രാക്ടര്‍ കത്തിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊലിസ് ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസില്‍ ഇതുവരെ 6 പേരെ അറസ്റ്റ് ചെയ്യുകയും 2 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.