ന്യൂഡല്‍ഹി: ഡല്‍ഹി ഹരിയാന സമര വേദിയില്‍ ഒരു കര്‍ഷകന്‍ കൂടി മരിച്ചു. മൂന്നു കുട്ടികളുടെ പിതാവായ 37 കാരനാണ് മരണത്തിനു കീഴടങ്ങിയത്. അതിശൈത്യം മൂലമാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബ് ബട്ടിന്‍ഡ സ്വദേശിയാണ് മരിച്ച ജയ്‌സിംഗ്.
കഴിഞ്ഞ ദിവസം ഒരു 67കാരനും മറ്റു നാലുപേരും മരണത്തിന് കീഴടങ്ങിയിരുന്നു. മൊഹാലിയില്‍ നിന്നുള്ള ഗുര്‍മീത് സിങ് രോഗബാധിതനായാണ് മരിച്ചത്. മറ്റു നാലുപേര്‍ സമരവേദിയിലേകേകു വരുന്നതിനിടെ ഉണ്ടായ അപകടത്തിലുമാണ് മരിച്ചത്. 21 കര്‍ഷകരാണ് ശൈത്യം മൂലവും രോഗബാധമൂലവും മറ്റുമായി സമരവേദിയില്‍ മരിച്ചത്.
Comments are closed for this post.