ഡല്‍ഹി: വയറു വേദനയെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെന്ന് മുഖ്യമന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ എ.എന്‍.ഐയോട് പറഞ്ഞു. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ മന്നിനെ പരിശോധിച്ചപ്പോള്‍ അണുബാധയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ച് 16നാണ് എ.എ.പി നേതാവായ മന്‍ പഞ്ചാബ് മുഖ്യമന്ത്രിയായി അധികാരമേറ്റത്. 111 സീറ്റുകളില്‍ 92 എണ്ണം നേടിയാണ് എ.എ.പി ചരിത്രവിജയം നേടിയത്. ഈയിടെയായിരുന്നു മന്നിന്റെ വിവാഹം. ഡോ ഗുര്‍പ്രീത് കൗറിനെയാണ് മന്‍ വിവാഹം കഴിച്ചത്.
Comments are closed for this post.