
ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യം വീണ്ടും സമരച്ചൂടിലേക്ക്. ഡല്‍ഹിയിലും തമിഴ്നാട്ടിലും കനത്ത പ3തിഷേധം നടക്കുകയാണ്. ഡല്‍ഹി ജുമാ മസ്ജിദിന് മുന്നില്‍ വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനക്ക് ശേഷമാണ് പ്രതിഷേധം ആരംഭിച്ചത്. യു.പി ഭവനിലും ശക്തമായ പ്രതിഷേധം നടക്കുകയാണ്.
പ്ലക്കാര്‍ഡുകളേന്തി സമാധാനപരമായാണ് പ്രതിഷേധം നടക്കുന്നത്. മസ്ജിദിന്റെ ഒന്നാം ഗേറ്റിലാണ് പ്രതിഷേധം അരങ്ങേറുന്നത്.
പ്രതിഷേധം കണക്കിലെടുത്ത് ഡല്‍ഹിയില്‍ രാവിലെ മുതല്‍ കടുത്ത നിയന്ത്രണങ്ങളൊരുക്കിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിന്റെ പശ്ചാതലത്തിലാണ് ഈ വെള്ളിയാഴ്ച കര്‍ശന സുരക്ഷയൊരുക്കിയിരുന്നത്. സീലംപുര്‍, ജാഫ്രബാദ്, യു.പി ഭവന് എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ 21 ജില്ലകളില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുലന്ദ്ഷഹര്‍, ആഗ്ര, സിതാപുര്‍, മീററ്റ് തുടങ്ങിയ തുടങ്ങിയ ഇടങ്ങളില്‍ ഒരു ദിവസത്തേക്ക് ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ നിര്‍ത്തിവച്ചു. സാമൂഹ്യമാധ്യമങ്ങളും നിരീക്ഷിച്ച് വരികയാണ് എ.ഡി.ജി പി.വി.രാമശാസ്ത്രി പറഞ്ഞു
Comments are closed for this post.