
ന്യൂഡല്‍ഹി: റോമ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിക്കുന്നതുപോലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. വാരാണസിലെ ദേവ് ദീപാവലി ആഘോഷത്തിനിടെ ലേസര്‍ ഷോ ആസ്വദിക്കുന്ന പ്രധാനമന്ത്രി തന്നെ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ ഷെയര്‍ ചെയ്താണ് പ്രശാന്ത് ഭൂഷന്റെ വിമര്‍ശനം.
‘തക് ദിന് എ തക് ദിന്! ബൈ ബൈ ലൈറ്റ്സ്… ഇന്ത്യ കത്തുമ്പോള്‍ മോദി വീണവായിക്കുന്നു’ പ്രശാന്ത് ഭൂഷണ് ട്വീറ്റ് ചെയ്തു. രാജ്യത്ത് കാര്‍ഷക പ്രക്ഷോഭം കത്തിനില്‍ക്കുമ്പോഴാണ് മോദിയുടെ വാരാണസി സന്ദര്‍ശനം. മോദി ട്വിറ്ററില്‍ പങ്കുവെച്ച വിഡിയോയില്‍ വിമര്‍ശനവും ട്രോളുകളും നിറഞ്ഞിരുന്നു.
Tak-dhin-a-dhin! Bye bye lights! Modi fiddled as India burnt https://t.co/WgECIVHyNP
— Prashant Bhushan (@pbhushan1) November 30, 2020
വാരാണസിയിലെ സന്ദര്‍ശനത്തിനിടെ കാശിയിലെ ദേവ് ദീപാവലി ആസ്വദിക്കുന്നതാണ് വിഡിയോ. ചടങ്ങിനിടെ സംഘടിപ്പിച്ച ലേസര്‍ ഷോയും ശിവ താണ്ഡവ സ്തുതിയും ആസ്വദിച്ച് മോദി നില്ക്കുന്ന വിഡിയോ പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ തന്നെയാണ് ആദ്യം പോസ്റ്റ് ചെയ്തത്. ലേസര്‍ ഷോക്കും പാട്ടിനും അനുസരിച്ച് മോദി വിരലുകള്‍ ചലിപ്പിക്കുന്നതും തോണിയില്‍ പോകുന്നവരെ കൈ ഉയര്‍ത്തികാണിക്കുന്നതും വിഡിയോയില്‍ കാണാം.