ന്യൂഡല്‍ഹി: ഷഹീന്‍ ബാഗ് മുക്ത ഡല്‍ഹിക്കായി വോട്ടു ചെയ്യാനുള്ള അമിത് ഷായുടെ ആഹ്വാനത്തിന് മറുപടിയുമായി ജെ.ഡി.യു നേതാവ് പ്രശാന്ത് കിഷോറും. രാജ്യത്തെ സ്‌നേഹവും സാഹോദര്യവും തകരാതിരിക്കാന്‍ ഇ.വി.എം ബട്ടനുകള്‍ സ്‌നേഹത്തോടെ അമര്‍ത്തൂ എന്നാണ് പ3ശാന്തിന്റെ ആഹ്വാനം.
‘ഫെബ്രുവരി എട്ടിന് ഡല്‍ഹിയില്‍ ഇ.വി.എം ബട്ടനുകള്‍ സ്‌നേഹത്തോടെ അമര്‍ത്തു. അതിന് ശാന്തമായ ഒരു ഒഴുക്കുണ്ടാവണം. നമ്മുടെ സാഹോദര്യവും സൗഹൃദവും തകരാതിരിക്കാന്‍.’- പ്രശാന്ത് കിഷോര്‍ ട്വിറ്ററില്‍ കുറിച്ചു.
‘മലിനീകരണമുക്ത ഡല്‍ഹിയാണ് ഞങ്ങള്‍ക്കാവശ്യം. എല്ലാ വീടുകളിലും ശുദ്ധജലം, 24 മണിക്കൂറും വൈദ്യുതി, മികച്ച വിദ്യാഭ്യാസ സംവിധാനം, ചേരികളോ അനധികൃത കോളനികളോ ഉണ്ടാകില്ല, മികച്ച ഗതാഗത സൗകര്യം, ഗതാഗതക്കുരുക്കുകളില്ലാത്ത ലോകോത്തര നിലവാരമുള്ള റോഡുകള്‍, ഷഹീന്‍ ബാഗ് എന്നൊന്നുണ്ടാകില്ല… അങ്ങനെയൊരു ഡല്‍ഹിയാണ് ഞങ്ങള്‍ക്ക് വേണ്ടത’്. ഇതായിരുന്നു അമിത്ഷായുടെ പരാമര്‍ശം. ബിജെപി സോഷ്യല്‍ മീഡിയ വോളന്റിയര്‍മാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ മുഖ്യവേദിയാണ് രാജ്യതലസ്ഥാനത്തെ ഷഹീന്‍ ബാഗ്.
Comments are closed for this post.