ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു. കേന്ദ്രസര്‍ക്കാറിന്റ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. സംഘടനയുടെ ഔദ്യോഗിക ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളും നീക്കംചെയ്തു. പി.എഫ്.ഐ ഒഫീഷ്യല്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിന് ഏകദേശം 81,000 ഫോളോവേഴ്‌സ് ആണ് ഉണ്ടായിരുന്നത്.
പി.എഫ്.ഐ നേതാക്കളുടെ അക്കൗണ്ടുകളും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പി.എഫ്.ഐയുടെ നിരോധനത്തെ തുടര്‍ന്ന് അറസ്റ്റിലായ സംഘടനാ ചെയര്‍മാന്‍ ഒ.എം.എ സലാം, ദേശീയ ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ് എന്നിവരുടെ ട്വിറ്റര്‍ അക്കൗണ്ടുകളും നീക്കിയിട്ടുണ്ട്. തീവ്രവാദ ബന്ധം ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പി.എഫ്.ഐക്കും അതിന്റ അനുബന്ധ സംഘടനകള്‍ക്കും അഞ്ച് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി ഒരു ദിവസം പിന്നിടുമ്പോഴാണ് നടപടി.
സംഘടനയുമായി ബന്ധപ്പെട്ട നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. മറ്റു പേരുകളിലോ പേരൊന്നുമില്ലാതെയോ പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചാല്‍ യു.എ.പി.എ പ്രകാരം നടപടിയെടുക്കും.
Popular Front of India’s (PFI) official Twitter account has been withheld in India “in response to a legal demand.”
Central govt yesterday declared #PFI and its associates or affiliates or fronts as an unlawful association for 5 years. pic.twitter.com/yTwz2mqv0Y
— ANI (@ANI) September 29, 2022
Comments are closed for this post.