വാരണസി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസിയിലെ എം.പി ഓഫിസ് ഒഎല്‍എക്‌സില്‍ വില്‍പ്പനക്ക്. 6500 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടത്തിന്റെ വില ഏഴ് കോടി അമ്പത് ലക്ഷമാണ് പരസ്യത്തില്‍. ലക്ഷ്മികാന്ത് ഓജ എന്ന ഐ.ഡിയില്‍ നിന്നാണ് പരസ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. വാരണാസിയിലെ ഗുരുദാം കോളനിയിലാണ് പ്രധാനമന്ത്രിയുടെ എം.പി ഓഫിസ് സ്ഥിതി ചെയ്യുന്നത്.
പൊലിസിന് പരാതി ലഭിച്ചതോടെയാണ് വ്യാജപരസ്യത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നത്. പരസ്യം നീക്കം ചെയ്‌തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വാരണസി എസ്.എസ്.പി അമിത് കുമാര്‍ പതക് പറഞ്ഞു.
ഓഫിസിന്റെ ഫോട്ടോ പകര്‍ത്തിയ ആളെ ഉള്‍പ്പെടെ കേസുമായി ബന്ധപ്പെട്ട് നാല് പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
Comments are closed for this post.