2023 December 07 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മോദി ഇന്ന് സെലന്‍സ്‌കിയുമായി ഫോണില്‍ സംസാരിക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുമായി ഫോണില്‍ സംസാരിക്കും. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

സുമിയിലുള്ള വിദ്യാര്‍ത്ഥികളെ പോള്‍ട്ടാവ വഴി പടിഞ്ഞാറന്‍ അതിര്‍ത്തിയിലെത്തിക്കാനാണ് ഇന്ത്യന്‍ എംബസിയുടെ ശ്രമം. ഇതിനായി വിദ്യാര്‍ത്ഥികളോട് സജ്ജമായിരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ഇന്ന് 1500 വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കും.

കഴിഞ്ഞ ആഴ്ചയും മോദി സെലെന്‍സ്‌കിയെ ഫോണില്‍ വിളിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് സെലന്‍സ്‌കി ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ ഉക്രൈന്‍ പ്രസിഡന്റ് രാഷ്ട്രീയ പിന്തുണ തേടുകയും ചെയ്തിരുന്നു. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തില്‍ ഇന്ത്യ ഭാഗമാകുമെന്നും മോദി സെലന്‍സ്‌കിയെ അറിയിച്ചു.

   

നേരത്തെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി മോദി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ഉക്രൈനിലെ ഇന്ത്യാക്കാരെ ഒഴിപ്പിക്കാന്‍ റഷ്യ തയ്യാറായത്. ഒരാഴ്ചക്കിടെ രണ്ടുതവണയാണ് ഇരുനേതാക്കളും ചര്‍ച്ച നടത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.