2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മൂന്നാം കൊവിഡ് തരംഗത്തെ നേരിടാന്‍ 23000 കോടി രൂപയുടെ അടിയന്തര ചികിത്സാ പാക്കേജ്

ന്യൂഡല്‍ഹി: മൂന്നാം കൊവിഡ് തരംഗത്തെ നേരിടാന്‍ 23000 കോടി രൂപയുടെ അടിയന്തര ചികിത്സാ പാക്കേജ് തയ്യാറാക്കാന്‍ കേന്ദ്രമന്ത്രിസഭായോഗത്തില്‍ ധാരണ. 23,123 പാക്കേജിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതായി ഫൈനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡ് മൂന്നാം തരംഗം നേരിടാനുള്ള മുന്നൊരുക്കങ്ങളും സാമ്പത്തിക പ്രതിസന്ധിയുമാണ് പുനസംഘടനക്ക് ശേഷം നടന്ന ആദ്യമന്ത്രിസഭാ യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയായത്.

രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തിയ പ്രധാനമന്ത്രി കേരളത്തിലെയും മഹാരാഷ്ട്രയിലേയും കൊവിഡ് വ്യാപനത്തില്‍ ആശങ്ക രേഖപ്പെടുത്തി.ഒരു ലക്ഷം കോടി രൂപ കര്‍ഷകര്‍ക്ക് എ.പി.എം.സി വഴി നല്‍കാനും മന്ത്രി സഭ യോഗം തീരുമാനിച്ചു.

ചികിത്സ ഫണ്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി വിനിയോഗിക്കും. 20000 പുതിയ ഐ സി യു കിടക്കകള്‍ ,736 ജില്ലകളില്‍ പീഡിയാട്രിക് കെയര്‍ യൂണിറ്റ് എന്നിവ സ്ഥാപിക്കും. ഒരു ലക്ഷം കോടി രൂപ കര്‍ഷകര്‍ക്ക് എ പി എം സി വഴി നല്‍കാനും മന്ത്രി സഭായോഗത്തില്‍ തീരുമാനമായി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.