2022 May 23 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘കളി കാണാനിരിക്കുന്നേയുള്ളൂ’- രണ്ടാം എന്‍.ഡി.എ സര്‍ക്കാറിന്റെ നൂറാം ദിനത്തില്‍ മോദി

റാഞ്ചി: രണ്ടാം എന്‍.ഡി.എ സര്‍ക്കാറിന്റെ ഏറ്റവും മികച്ച നീക്കങ്ങള്‍ വരാനിരിക്കുന്നേ ഉള്ളുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ക്കാറിന്റെ നൂറാം ദിനത്തില്‍ ഝാര്‍ഖണ്ഡില്‍ കര്‍ഷകര്‍ക്കായുള്ള പ്രധാന്‍ മന്ത്രി കിസാന്‍ മന്‍ധന്‍ യോജന സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മോദി.

സര്‍ക്കാറിന്റെ അഴിമതി വിരുദ്ധ നടപടികള്‍ അദ്ദേഹം ആവര്‍ത്തിച്ചു. അഴിമതിക്കെതിരെ ശക്തമായ അടിച്ചമര്‍ത്തല്‍ തുടങ്ങിക്കഴിഞ്ഞു. ജനങ്ങളെ ചൂഷണം ചെയ്തവരെ ശരിയായ ഇടങ്ങളിലെത്തിക്കും. ഇത് ഒരു അഴിമതി വിമുക്ത സര്‍ക്കാറിന്റെ ഉറപ്പാണ്- അദ്ദേഹം ആവര്‍ത്തിച്ചു. പിക്ചര്‍ അഭി ബാക്കി ഹേ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.