2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇന്ധന വിലയില്‍ നേരിയ കുറവ്; കുറഞ്ഞത് പെട്രോളിന് 22 പൈസ ഡീസലിന് 24 പൈസ

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോളിന് 22 പൈസയും ഡീസലിന് 24 പൈസയുമാണ് കുറച്ചത്.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90.72രൂപയും ഡീസലിന് 85.29 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 91.02 രൂപയും ഡീസലിന് 85.59 രൂപയുമാണ് വില.

കഴിഞ്ഞ ആഴ്ചയും ഇന്ധനവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. മാര്‍ച്ച് 24ന് പെട്രോളിന് 18 പൈസയും ഡീസലിന് 17 പൈസയുമാണ് കുറച്ചത്.

തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരുന്ന ഇന്ധനവില തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാറ്റമില്ലാതെ തുടരുകയായിരുന്നു. നേരത്തെയും തെരഞ്ഞെടുപ്പ് വേളയില്‍ ഇന്ധനവില വര്‍ധന ഒഴിവാക്കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.