മാര്‍ച്ച് 31നകം ആധാര്‍ പാന്‍കാര്‍ഡുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ നാഷണല്‍ പെന്‍ഷന്‍ സ്‌കീമിന്റെ വരിക്കാര്‍ക്ക് ഇടപാടുകളില്‍ പരിധി ഏര്‍പ്പെടുത്തും. ആധാറുമായി പാന്‍ ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
മാര്‍ച്ച് 31നകം ലിങ്ക് ചെയ്യാത്ത പക്ഷം ഇടപാടുകളില്‍ പരിധി ഏര്‍പ്പെടുത്തുമെന്നും, പിഴ ഈടാക്കുമെന്നും റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി. എന്‍പിഎസ് അക്കൗണ്ടുകള്‍ക്ക് കെവൈസി നിര്‍ബന്ധമായതിനാല്‍, പാന്‍ നിര്‍ബന്ധമായും ബന്ധിപ്പിക്കേണ്ടതുണ്ടെന്ന് പിഎഫ് ആര്‍ഡിഎ മുന്നറിയിപ്പ് നല്‍കുന്നു.
Not linking PAN-Aadhaar can restrict your NPS transactions from April 1, 2023. #PAN | #Aadhar | #PanAadharLink https://t.co/QlcuS7B3Ib
— Republic (@republic) March 27, 2023
Comments are closed for this post.