2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വെസ്റ്റ് ബാങ്കില്‍ 17കാരനായ ഫലസ്തീനിയെ ഇസ്‌റാഈല്‍ സൈന്യം വെടിവെച്ചു കൊന്നു

റാമല്ല: അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്‌റാഈല്‍ സൈന്യം ഫലസ്തീന്‍ കൗമാരക്കാരനെ വെടിവച്ച് കൊന്നു. ഫലസ്തീന്‍ മെഡിക്കല്‍ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. പതിനേഴുകാരനായ കാമില്‍ അല്‍ഔനയാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ജെനിന്‍ അഭയാര്‍ഥി ക്യാംപില്‍വച്ച് ഇസ്‌റാഈല്‍ അധിനിവേശ സൈന്യത്തിന്റെ നേരിട്ടുള്ള വെടിവയ്പില്‍ കാമിലിന് ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു. വയറ്റിലും കൈയിലും വെടിയേറ്റ അലൗനയെ ശനിയാഴ്ചയാണ് ആശുപത്രിയില്‍ എത്തിച്ചത്.

ജെനിനിലെ ഇബ്ന്‍ സിന മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ഞായറാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരനെ 2003ല്‍ ഇസ്‌റാഈല്‍ സൈന്യം കൊലപ്പെടുത്തിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.