2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മരണം പോലും രേഖകളില്ലാത്ത ആയിരത്തിലേറെ പേര്‍; സര്‍ക്കാര്‍ കണക്കില്‍ പെടാത്ത മരണങ്ങളും ഡല്‍ഹിയില്‍ അനവധി

ന്യൂഡല്‍ഹി: ഇവര്‍ മരിച്ചതായി പോലും ഒരു കണക്കുകളുമില്ല. ഡല്‍ഹിയില്‍ രേഖപ്പെടുത്താതെ പോയ നിരവധി മരണങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആയിരത്തിലധികം കൊവിഡ് മരണങ്ങളാണ് സര്‍ക്കാരിന്റെ ഒരു ഔദ്യോഗിക രേഖയിലും പെടാതെ പോയിട്ടുള്ളത്. എന്‍.ഡി.ടിവിയുടേതാണ് റിപ്പോര്‍ട്ട്. 1150 മരണങ്ങളെങ്കിലും ഔദ്യോഗിക രേഖകളില്‍ റെക്കോര്‍ഡ് ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ഏപ്രില്‍ 18 നും ഏപ്രില്‍ 24 നും ഇടയില്‍ കൊവിഡ് ബാധിച്ച് മരിച്ച 3,096 രോഗികളുടെ ശവസംസ്‌കാരം നടത്തിയതായി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ഇതേ കാലയളവില്‍ ഡല്‍ഹി സര്‍ക്കാര്‍ പുറത്തുവിട്ട മൊത്തം കൊവിഡ് മരണങ്ങളുടെ എണ്ണം 1,938 ആണ്. ഇതനുസരിച്ച് 1,158 കൊവിഡ് മരണങ്ങളാണ് ഡല്‍ഹി സര്‍ക്കാരിന്റെ കണക്കില്‍പ്പെടാതെ പോയിരിക്കുന്നത്. ആശുപത്രികളില്‍ നിന്ന് ലഭിക്കുന്ന എണ്ണം മാത്രമാണ് സര്‍ക്കാര്‍ രേഖകളില്‍ വരുന്നത്. വീടുകളില്‍ മരിച്ചവരെ കുറിച്ച വിവരങ്ങള്‍ ശ്മശാനങ്ങളില്‍ നിന്നാണ് ലഭ്യമാവുക.

ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം അതി രൂക്ഷമായിത്തന്നെ തുടരുകയാണ്. ഓക്‌സിജന്‍ ക്ഷാമം മൂലം ചികിത്സ വഴിമുട്ടി നില്‍ക്കുന്ന സാഹചര്യമാണ് നിലവില്‍. ഓക്‌സിജന്‍ കിട്ടാതെ നിരവധിപേരാണ് മരിച്ചത്. ഓക്‌സിജന്‍ ഇല്ലാത്തതുകൊണ്ട് പല ആശുപത്രികളിലും പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. പ്രതിദിനം 20,000ലധികം പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.