ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യലിന് ഇ.ഡിക്ക് മുമ്പാകെ ഹാജരായതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പഴയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. 2015ല്‍ നാഷനല്‍ ഹെറാള്‍ഡ് കേസില്‍ സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട സമര്‍പ്പിച്ച ഹരജി ഡല്‍ഹി കോടതി തള്ളിയ സാഹചര്യത്തിലെ സോണിയയുടെ പ്രതികരണമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
താന്‍ ഇന്ദിരയുടെ മരുമകളാണെന്നും ആരെയും ഭയമില്ലെന്നും പറയുന്നതാണ് വീഡിയോ. സോണിയ ഗാന്ധിയുടെ പ്രതികരണത്തിന്റെ വിഡിയോ തമിഴ്‌നാട് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയാണ് ഇന്ന് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ആദ്യം പങ്കുവെച്ചത്.
நான் இந்திராவின் மருமகள், யாருக்கும் அஞ்ச மாட்டேன்.🔥 pic.twitter.com/3mnwqbv88s
— Tamil Nadu Congress Committee (@INCTamilNadu) July 21, 2022
കേസില്‍ ഇപ്പോള്‍ സോണിയയെ ഇഡി ചോദ്യം ചെയ്യുകയാണ്. രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ ചോദ്യം ചെയ്യലിനെത്തിയത്. വനിതാ ഓഫിസറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് സോണിയയെ ചോദ്യം ചെയ്യുന്നതെന്നാണ് ലഭിക്കുന്ന വിവരം. രാവിലെയും ഉച്ചക്ക് ശേഷവുമായി രണ്ട് റൗണ്ടായിട്ടാണ് ചോദ്യം ചെയ്യലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Comments are closed for this post.