2022 May 23 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബി.ജെ.പി എം.എല്‍.എയുടേത് കള്ള പ്രചാരണം; ഹൊസദുര്‍ഗയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ലെന്ന് ഔദ്യോഗിക സര്‍വേ

ബംഗളൂരു: കര്‍ണാടകയിലെ ഹൊസദുര്‍ഗയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ലെന്ന് ഔദ്യോഗിക സര്‍വേ. ക്രിസ്ത്യന്‍ മിഷണറിമാര്‍ ഹൊസദുര്‍ഗ നിയമസഭ മണ്ഡലത്തില്‍ വ്യാപകമായി മതം മാറ്റം നടത്തുകയാണെന്ന ഹൊസദുര്‍ഗ ബി.ജെ.പി എം.എല്‍.എ ഗൂലിഹട്ടി ശേഖറിന്റെ ആരോപണം തെറ്റാണെന്ന് തെളിയിക്കുന്ന കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.

തഹസില്‍ദാര്‍ നടത്തിയ ഔദ്യോഗിക സര്‍വേയില്‍ ചിത്രദുര്‍ഗ ജില്ലയിലെ ഹൊസദുര്‍ഗ താലൂക്കിലെ രണ്ട് ഗ്രാമങ്ങളിലെ 46 കുടുംബങ്ങള്‍ സ്വമേധയായി ക്രിസ്തുമതം സ്വീകരിച്ചതായി പറയുന്നു. എന്നാല്‍ ആരും നിര്‍ബന്ധിച്ചിട്ടല്ല ഇതെന്നും സര്‍വ്വേയിലുണ്ട്. ക്രിസ്തുമതത്തിലേക്ക് മാറാന്‍ തങ്ങളെ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്ന് കുടുംബങ്ങളും പറയുന്നു.

ക്രിസ്ത്യന്‍ മിഷണറിമാര്‍ ഹൊസദുര്‍ഗ നിയമസഭ മണ്ഡലത്തില്‍ വ്യാപകമായി മതം മാറ്റം നടത്തുകയാണെന്നും 18000 മുതല്‍ 20000 ഹിന്ദുക്കളെ വരെ ക്രിസ്ത്യാനികളാക്കിയെന്നും ശേഖര്‍ ആരോപിച്ചിരുന്നു. തന്റെ അമ്മയെ വരെ മതം മാറ്റിയെന്നും ഇയാള്‍ പറഞ്ഞിരുന്നു.

അമ്മ നെറ്റിയില്‍ കുങ്കുമം ചാര്‍ത്താന്‍ വിസമ്മതിക്കുകയാണെന്നും അമ്മയുടെ മൊബൈല്‍ റിങ്‌ടോണ്‍ വരെ ക്രിസ്ത്യന്‍ പ്രാര്‍ഥന ഗീതമാക്കിയെന്നുമൊക്കെയായിരുന്നു ശേഖറിന്റെ ആരോപണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.