ബംഗളൂരു: സിഖ് വിഭാഗം അണിയുന്ന തലപ്പാവുമായി ഹിജാബിനെ താരതമ്യം ചെയ്യാനാവില്ലെന്ന് സുപ്രിം കോടതി. വ്യാഴാഴ്ച നടന്ന വാദം കേള്‍ക്കലിനിടെയാണ് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത അദ്ധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം.
ടര്‍ബന്‍ സിഖ് വിശ്വാസത്തിന്റെ ഭാഗമാണെന്ന് സുപ്രിം കോടതി തന്നെ അംഗീകരിച്ചിട്ടുണ്ടെന്നും ബെഞ്ച് വ്യക്താക്കി. ഹിജാബ് ധരിക്കുന്നത് മതാചാരത്തിന്റെ ഭാഗമാണെന്ന് രണ്ട് ഹൈക്കോടതി വിധികളുണ്ടെന്ന് ഹരജിക്കാരുടെ അഭിഭാഷകന്‍ ദേവദത്ത് കാമത്ത് വാദിച്ചു.
കേരള ഹൈക്കോടതിയും മദ്രാസ് ഹൈക്കോടതിയും കൈക്കൊണ്ട നിലപാടുകള്‍ക്ക് എതിരാണ് കര്‍ണ്ണാടക ഹൈക്കോടതി എടുത്ത സമീപനമെന്ന് കാമത്ത് ചൂണ്ടിക്കാട്ടി. ശബരിമല വിധി പുനനപരിശോധിക്കാനുള്ള വിശാല ബഞ്ചിനുമുമ്പാകെ വരുന്ന ചോദ്യങ്ങള്‍ വിഷയത്തിലുണ്ടെന്നും ഹരജിക്കാര്‍ വാദിച്ചു. യൂണിഫോം നിശ്ചയിക്കുന്ന കോളജ് വികസന സമിതിയില്‍ എം.എല്‍.എമാരെ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവിനെയും ഹരജിക്കാര്‍ എതിര്‍ത്തു.
കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിയതിനെതിരായ ഹരജിയില്‍ സുപ്രിംകോടതിയില്‍ തിങ്കളാഴ്ച വാദം തുടരും.
Comments are closed for this post.