ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ത്രിപുര, മേഘാലയ, നാഗാലന്‍ഡ് എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനവിധി ഇന്നറിയാം. വോട്ടെണ്ണല്‍ തുടങ്ങി. . വോട്ടെണ്ണലിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് മൂന്നു സംസ്ഥാനങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മൂന്ന് സംസ്ഥാനങ്ങളിലായി 178 സീറ്റുകളിലേക്കാണ് ഫെബ്രുവരി 16, 27 തീയതികളില്‍ വോട്ടെടുപ്പ് നടന്നത്. ഇടത് കോട്ട തകര്‍ത്ത് കഴിഞ്ഞ തവണ ബി.ജെ.പി അധികാരം പിടിച്ചെടുത്ത ത്രിപുര ഫലമാണ് ദേശീയതലത്തില്‍ ഉറ്റുനോക്കുന്നത്. 60 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ വെല്ലുവിളിക്കാന്‍ പരമ്പരാഗത എതിരാളികളായ കോണ്‍ഗ്രസും ഇടതുപക്ഷവും ആദ്യമായി കൈകോര്‍ത്തതും നിര്‍ണായകമാണ്.
Comments are closed for this post.