2023 June 10 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

നോയിഡയിലെ സൂപ്പര്‍ ടെക്ക് ഇരട്ടക്കെട്ടിടങ്ങള്‍ ഇന്ന് നിലം പതിക്കും; പ്രദേശം ഒഴിപ്പിച്ചു, പൊളിക്കുന്നത് ഉച്ചക്ക് നിയന്ത്രിത സ്‌ഫോടനത്തിലൂടെ

ന്യൂഡല്‍ഹി: നോയിഡയിലെ സൂപ്പര്‍ടെക്കിന്റെ ഇരട്ട കെട്ടിടങ്ങള്‍ ഇന്ന് നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചുമാറ്റും. ഉച്ചക്ക് രണ്ടരയോടെ സ്‌ഫോടനം നടത്താനാണ് പദ്ധതി. ഒമ്പത് സെക്കന്റ് സമയം കൊണ്ട് കെട്ടിടങ്ങള്‍ നിലംപതിക്കും.

നോയിഡയിലെ സെക്ടര്‍ 93 എയിലെ എമറാള്‍ഡ് കോര്‍ട്ട് പ്രോജക്റ്റിലെ ഏകദേശം 100 മീറ്ററോളം ഉയരമുള്ള കെട്ടിടങ്ങളാണ് പൊളിക്കുന്നത്. ഇന്ത്യയില്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കുന്ന ഏറ്റവും ഉയരം കൂടിയ കെട്ടിടമാകും ഇത്. ഉച്ചയ്ക്ക് 2.30ന് ഇരട്ട കെട്ടിടങ്ങള്‍ പൊളിക്കുമെന്ന് നോയിഡ അതോറിറ്റി സിഇഒ റിതു മഹേശ്വരി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. എമറാള്‍ഡ് കോര്‍ട്ട് സൊസൈറ്റി പരിസരത്ത് മാനദണ്ഡങ്ങള്‍ ലംഘിച്ച് നിര്‍മാണം നടത്തിയതായി കണ്ടെത്തിയ കെട്ടിടങ്ങള്‍ സുപ്രിം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പൊളിക്കുന്നത്. 3,700 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചാണ് നിയന്ത്രിത സ്‌ഫോടനം നടത്തുന്നത്.

നോയിഡ ഗ്രേറ്റര്‍ നോയിഡ എക്‌സ്പ്രസ് ഹൈവേയ്ക്ക് സമീപമാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. സ്‌ഫോടനത്തിന് മുന്നോടിയായി പ്രദേശത്ത് കനത്ത ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രദേശവാസികളോട് രാവിലെ തന്നെ ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഉച്ചയ്ക്ക് 2 മുതല്‍ 3 മണിവരെ എക്‌സ്പ്രസ് ഹൈവേയുടെ ഒരു ഭാഗം അടച്ചിടും. കേരളത്തില്‍ മരടിലെ കെട്ടിടങ്ങള്‍ തക!ര്‍ത്ത കമ്പനികളാണ് ഇവിടെയും സ്‌ഫോടനം നടത്തുന്നത്. അടിയന്തര സാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ ആംബുലന്‍സുകളം അഗ്‌നിശമനസേനയും ആശുപത്രികളില്‍ ജാഗ്രതയും പ്രഖ്യാപിച്ചാണ് സ്‌ഫോടനം നടത്തുന്നത്.

സ്‌ഫോടനം സമീപത്തെ കെട്ടിടങ്ങളെ ബാധിക്കില്ലെന്നും ഉറപ്പു വരുത്തിയിട്ടുണ്ട്. എമറാള്‍ഡ് കോര്‍ട്ട് സൊസൈറ്റിയുടെ ആസ്റ്റര്‍ 2, ആസ്റ്റര്‍ 3 എന്നിവയാണ് ഇരട്ട ഗോപുരങ്ങള്‍ക്ക് അടുത്തുള്ള മറ്റ് കെട്ടിടങ്ങള്‍. പൊളിക്കുന്ന കെട്ടിടങ്ങള്‍ക്ക് അടുത്ത് നിന്ന് വെറും ഒമ്പത് മീറ്റര്‍ അകലെയാണ് ഈ കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നത്.
നോയിഡയില്‍ സൂപ്പര്‍ടെക്കിന്റെ ഇരട്ട ഫ്‌ളാറ്റ് സമുച്ചയം ഇന്ന് തകര്‍ന്ന് വീഴുമ്പോള്‍ ഒരു ദശാബ്ദക്കാലത്തോളം നീണ്ട നിയമ യുദ്ധത്തിന് കൂടിയാണ് പരിസമാപ്തിയാകുന്നത്. സൂപ്പ!ര്‍ടെക്കിന്റെ തന്നെ മറ്റൊരു ഫ്‌ലാറ്റിലെ താമസക്കാരാണ് കമ്പനിക്കെതിരെ പോരാട്ടം നടത്തിയത് എന്നതാണ് കൗതുകകരം. വാഗ്ദാന ലംഘനത്തെ ചൊല്ലി ആരംഭിച്ച നിയമയുദ്ധം ഒടുവില്‍ കമ്പനിയുടെ വന്‍ നിയമ ലംഘനം വെളിച്ചെത്തിക്കുകയായിരുന്നു

അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ ഏകദേശം മൂന്ന് മാസമെടുക്കും. എമറാള്‍ഡ് കോര്‍ട്ട് സൊസൈറ്റി പരിസരത്ത് മാനദണ്ഡങ്ങള്‍ ലംഘിച്ച് നിര്‍മ്മാണം നടത്തിയെന്ന് കണ്ടെത്തിയ 2021 ആഗസ്റ്റിലെ സുപ്രിം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നോയിഡയിലെ ഇരട്ട കെട്ടിടങ്ങള്‍ പൊളിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 31 ന്, നോയിഡ അതോറിറ്റിയിലെ ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച് കെട്ടിട മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് നിര്‍മ്മാണത്തിലിരിക്കുന്ന ടവറുകള്‍ മൂന്ന് മാസത്തിനുള്ളില്‍ പൊളിക്കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ബുക്കിംഗ് സമയം മുതല്‍ ഫ്‌ലാറ്റ് വാങ്ങിയവരുടെ മുഴുവന്‍ തുകയും 12 ശതമാനം പലിശ സഹിതം തിരികെ നല്‍കണമെന്നും ഇരട്ട കെട്ടിടങ്ങളുടെ നിര്‍മ്മാണം മൂലം നഷ്ടം ഉണ്ടായ ആര്‍ഡബ്ല്യുഎ ഓഫ് എമറാള്‍ഡ് കോര്‍ട്ട് പ്രോജക്ടിന് രണ്ട് കോടി രൂപ നല്‍കണമെന്നും സുപ്രിം കോടതി നിര്‍ദ്ദേശിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.