2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

അടഞ്ഞു കിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി ഉടൻ നടപ്പാക്കില്ല- ധനമന്ത്രി

തിരുവനന്തപുരം: അടഞ്ഞു കിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി ഇല്ലെന്ന് ധനമന്ത്രി നിയമസഭയെ അറിയിച്ചു. സബ്മിഷനിലാണ് മന്ത്രിയുടെ പ്രതികരണം. നികുതി ഉടൻ നടപ്പാക്കില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

അതിനിടെ ഇന്നും ബഹളമായിരുന്നു നിയമസഭ. നികുതി പിരിവിലെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി സമർപ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

ഐ.ജി.എസ്.ടി പിരിച്ചെടുക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയുണ്ടായെന്നും ഇതുവഴി സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടായെന്നും പ്രതിപക്ഷം ആരോപിച്ചു. റോജി എം. ജോണാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി നോട്ടിസ് നൽകിയത്.

ശൂന്യ വേള ആരംഭിച്ചപ്പോൾ തന്നെ നോട്ടിസ് എടുത്തെങ്കിലും ഇത് ബജറ്റിൻമേലുള്ള ചർച്ചയിൽ വിശദമായി ചർച്ച ചെയ്തതാണ്, അതിനാൽ ഈ വിഷയത്തിൽ അടിയന്തപ്രമേയത്തിന് അവതരണാനുമതി നൽകാനാവില്ലെന്ന നിലപാടാണ് സ്പീക്കർ സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനെ സ്പീക്കർ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തു. തുടർന്ന് ശ്രദ്ധ ക്ഷണിക്കലിലേക്ക് കടക്കുകയായിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.