2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കര്‍ണാടകയിലെ കരാറുകാരന്റെ ആത്മഹത്യ: രാജി വെക്കുന്ന പ്രശ്‌നമില്ലെന്ന് മന്ത്രി ഈശ്വരപ്പ

ശിവമോഗ: സിവില്‍ കോണ്‍ട്രാക്ടറും ബി.ജെ.പി പ്രവര്‍ത്തകനുമായ സന്തോഷ് പാട്ടീലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മന്ത്രിസഭയില്‍ നിന്ന് രാജിവെക്കില്ലെന്ന് ആവര്‍ത്തിച്ച് കര്‍ണാടക ഗ്രാമീണ വികസന പഞ്ചായത്തീരാജ് മന്ത്രി കെ.എസ്. ഈശ്വരപ്പ. വാട്‌സ്ആപ്പ് വഴി സന്ദേശം അയക്കുന്നതിനെ മരണക്കുറിപ്പ് എന്ന് വിളിക്കാനാവില്ലെന്നും ആരെങ്കിലും മൊബൈലില്‍ നിന്ന് ടൈപ്പ് ചെയ്ത് അയച്ചിട്ടുണ്ടാകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികള്‍ സമര്‍ദ്ദം ശക്തമാക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സന്തോഷിന്റെ മരണത്തിന് പിന്നിലെ ഗൂഢാലോചന വിശദമായി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലുമായും സംസാരിച്ചതായി അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഹൈക്കമാന്‍ഡിലെ ഉന്നത നേതാക്കളാരും തന്നോട് രാജിവെക്കാന്‍ പറഞ്ഞിട്ടില്ലെന്നും ഈശ്വരപ്പ വ്യക്തമാക്കി.

കരാര്‍ പ്രവൃത്തിക്ക് 40 ശതമാനം കമീഷന്‍ മന്ത്രിയും സഹായികളും ആവശ്യപ്പെട്ടതായി സന്തോഷ് നേരത്തെ പരാതി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സന്തോഷ് പാട്ടീലിനെ ചൊവ്വാഴ്ച രാവിലെ ഉഡുപ്പിയിലെ ഹോട്ടല്‍ മുറിയില്‍ വിഷംകഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തുന്നത്. മരണത്തിന് ഉത്തരവാദി മന്ത്രി ഈശ്വരപ്പയാണെന്ന് സൂചിപ്പിച്ചുള്ള സന്ദേശം സന്തോഷ് സുഹ്യത്തിന് അയച്ചിരുന്നു.

   

ആത്മഹത്യ പ്രേരണ കുറ്റം (ഐ.പി.സി 306 വകുപ്പ്) ചുമത്തി ബി.ജെ.പി മന്ത്രിക്കും സഹായികളായ ബസവരാജു, രമേശ്, എന്നിവര്‍ക്കെതിരെ ഉഡുപ്പി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തതിട്ടുണ്ട്. സന്തോഷിന്റെ ബന്ധു പ്രശാന്ത് പാട്ടീല്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.