2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവാക്‌സിന് ഇനിയും ആഗോള അംഗീകാരം ലഭിച്ചില്ല; കൂടുതല്‍ വിവരങ്ങള്‍ ആവശ്യമെന്ന് ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി : കഴിഞ്ഞ ദിവസം ചേര്‍ന്ന ലോകാരോഗ്യ സംഘടനാ സാങ്കേതിക ഉപദേശക സമിതി യോഗത്തിലും കൊവാക്‌സിന് അംഗീകാരം ലഭിച്ചില്ല. കൊവാക്‌സിന്റെ ആഗോള അംഗീകാരത്തിന് ഇനിയും സമയമെടുത്തേക്കും.

ഇത്തവണത്തെ സാങ്കേതിക ഉപദേശക സമിതി യോഗത്തില്‍ കൊവാക്‌സിന് അംഗീകാരം ലഭിക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ പ്രതീക്ഷ. എന്നാല്‍ ,ഭാരത് ബയോടെക്കിനോട് കൂടുതല്‍ രേഖകളും തെളിവുകളും ആവശ്യപ്പെടാനാണ് യോഗം തീരുമാനിച്ചത്. നവംബര്‍ മൂന്നിനാണ് സമിതിയുടെ അടുത്ത യോഗം

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിന്‍ ആണ് കൊവാക്‌സിന്‍ . കൊവാക്‌സിന്റെ ജൂലൈ മുതല്‍ ഉള്ള വിവരങ്ങള്‍ ആണ് ലോകാരോഗ്യ സംഘടന പരിശോധിക്കുന്നത് കൂടുതല്‍ വിവരങ്ങള്‍ നിര്‍മാതാക്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു .

പല രാജ്യങ്ങളും കൊവാക്‌സിന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ തീരുമാനം നിര്‍ണായകമാണ് അതേസമയം പഠനം നടത്താതെ , വ്യക്തമായി വിവരങ്ങള്‍ പരിശോധിക്കാതെ വാക്‌സിന്‍ സുരക്ഷിതമാണെന്ന് പറയാന്‍ കഴിയില്ലെന്ന് നിലപാടിലാണ് ലോകാരോഗ്യ സംഘടന.

ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് ആണ് കോവാക്‌സിന്‍ നിര്‍മിക്കുന്നയത്. ഉപയോഗ അനുമതി ലഭിച്ചെങ്കിലും അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയ രാജ്യങ്ങളില്‍ വാക്‌സിന് അംഗീകാരം ഇല്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.