ചെന്നൈ: തമിഴ്‌നാട്ടില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി എം.എ സുബ്രമണ്യന്‍. ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ തന്നെ മതിയാകുമെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങള്‍ സമ്പദ്‌വ്യവസ്ഥയെ ബാധിക്കരുതെന നിര്‍ദേശം മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഏര്‍പ്പെടുത്തിയ ഭാഗിക ലോക്ഡൗണ്‍ തുടരാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തമിഴ്‌നാട് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. രാത്രി 10 മുതല്‍ അഞ്ച് വരെ കര്‍ഫ്യൂ, ഞായറാഴ്ചകളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ എന്നിവയാണ് പ്രധാനമായും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍. വാരാന്ത്യങ്ങളില്‍ ക്ഷേത്രങ്ങളില്‍ പൊതുജനങ്ങള്‍ക്കുള്ള പ്രവേശനവും വിലക്കിയിരുന്നു.
ജനുവരി 31 വരെ ഈ നിയന്ത്രണങ്ങള്‍ തുടരുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. പൊങ്കലിനോട് അനുബന്ധിച്ച് 75ശതമാനം സീറ്റിങ് കപ്പാസിറ്റിയില്‍ പ്രത്യേക ബസുകള്‍ ജില്ലകള്‍ക്കിടയില്‍ സര്‍വീസ് നടത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
തമിഴ്‌നാട്ടില്‍ 13,990 പേര്‍ക്കാണ് തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. 11 മരണവും റിപ്പോര്‍ട്ട് ചെയ്തു.
Comments are closed for this post.