ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ വീണ്ടും. യു.എ.പി.എ ചുമത്തി വിദ്യാര്‍ത്ഥികള്‍ ഉള്‍പെടെയുള്ളവരെ തടവിലിടുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
‘കുടിയേറ്റ തൊഴിലാളികളുടെയും ഡോക്ടര്‍മാരുടെയും മരണത്തില്‍ ഒരു വിവരവും സര്‍ക്കാരിന്റെ കൈവശമില്ല, പക്ഷെ ഉമര്‍ ഖാലിദിനെതിരെ 11 ലക്ഷം പേജുള്ള രേഖകള്‍! ഒരു ധാരണയുമില്ലാത്ത സര്‍ക്കാര്‍ മാത്രമല്ലിത്, അങ്ങേഅറ്റം മാരകമായ ഒരു സര്‍ക്കാര്‍ കൂടിയാണ്,’ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.
No data on migrant workers and doctors deaths, but 11,00,000 pages on Umar Khalid! It is not a clueless govt, but a deeply malignant govt! pic.twitter.com/19Nhgwm1lN
— Prashant Bhushan (@pbhushan1) September 18, 2020
നേരത്തെ കൊവിഡ് ബാധിച്ച് മരിച്ച കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ച് ഒരു രേഖയും സര്‍ക്കാരിന്റെ കയ്യില്‍ ഇല്ലെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗംഗ്വാര്‍ പറഞ്ഞിരുന്നു. തിങ്കളാഴ്ച പാര്‍ലമെന്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്യത്ത് കൊവിഡ് ബാധിച്ച് നിരവധി ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും മരിക്കുകയും ചെയ്തിരുന്നു. ഇതേ കുറിച്ച കൃത്യമായ രേഖകളും സര്‍ക്കാറിന്റെ കൈവശമില്ല. അതേ സമയം വംശഹത്യയുമായി ബന്ധപ്പെട്ട് 11 ലക്ഷം പേജുള്ള രേഖകളാണ് ഉമര്‍ ഖാലിദിനെതിരെ ഡല്‍ഹി പൊലിസ് തയ്യാറാക്കിയത്.
ഞായറാഴ്ചയാണ് ഡല്‍ഹി പൊലിസ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്യുന്നത്.
Comments are closed for this post.