പട്‌ന: ബിഹാറില്‍ സത്യപ്രതിജ്ഞ തിയ്യതി ഇന്ന് തീരുമാനിക്കും. തിങ്കളാഴ്ച ആയേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം വകുപ്പു വിഭജനത്തില്‍ തീരുമാനമായിട്ടില്ല. ചര്‍ച്ചകള്‍ തുടുകയാണ്.
നിതീഷ് കുമാര്‍ തന്നെയാണ് മുഖ്യമന്ത്രിയെന്ന് ബി.ജെ.പി അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശ വാദം ഉന്നയിച്ച് ഗവര്‍ണറെ സമീപിക്കുന്നതിലും സത്യപ്രതിജ്ഞ തിയതി നിശ്ചയിക്കുന്നതിനുമാകും ഇന്നത്തെ യോഗത്തില്‍ ധാരണയാകും.
ഉപമുഖ്യമന്ത്രി, സ്പീക്കര്‍ തുടങ്ങിയ പദവികള്‍ സംബന്ധിച്ച്എന്‍.ഡി.എ കക്ഷികള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടന്ന് വരികയാണ്. ആഭ്യന്തരം, റവന്യു അടക്കമുളള പ്രധാനപ്പെട്ട വകുപ്പുകള്‍ക്കൊപ്പം സ്പീക്കര്‍ പദവിയും ബി.ജെ.പി ഏറ്റെടുത്ത് മന്ത്രിസഭ രൂപീകരിക്കാനാണ് നീക്കം.
ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചി മന്ത്രി സ്ഥാനം ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Comments are closed for this post.