2024 February 26 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ലക്ഷദ്വീപിലെ പുതിയ നിയമനിര്‍മാണം; കേന്ദ്രത്തോടും ദ്വീപ് അഡ്മിനിസ്‌ട്രേഷനോടും ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: ലക്ഷദ്വീപ് ഭരണകൂടം നടത്തിയ നിയമ നിര്‍മാണത്തില്‍ വിശദീകരണം തേടി ഹൈക്കോടതി. പുതിയ നിയമനിര്‍മാണം സംബന്ധിച്ച് രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാറിനോടും ദ്വീപ് അഡ്മിനിസ്‌ട്രേഷനോടും കോടതി നിര്‍ദ്ദേശിച്ചു.

പുതിയ നിയമനിര്‍മാണത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സേവ് ലക്ഷദ്വീപ് ഫോറം നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി നടപടി.

ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവും സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ നിന്നും ബീഫും ചിക്കനും ഒഴിവാക്കണമെന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവ് ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. ലക്ഷദ്വീപ് സ്വദേശി നല്‍കിയ പൊതുതാല്‍പര്യ ഹരജികളില്‍ അന്തിമ തീരുമാനമാകുന്നത് വരെ സ്റ്റേ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.