2023 January 27 Friday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

വിവാഹത്തിനായി സ്വരുക്കൂട്ടി വെച്ചതെല്ലാം കവര്‍ന്നു, പള്ളികള്‍ അടിച്ചു തകര്‍ത്തു- 2013ലെ കലാപകാരികളേക്കാള്‍ ഭീകരരാണ് യോഗി പൊലിസെന്ന് മുസഫര്‍ നിവാസികള്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ഒതുക്കുന്നതിന്റെ മറവില്‍ കളവും കവര്‍ച്ചയും നടത്തി യോഗി പൊലിസ്. പ3തിഷേധക്കാരെന്ന പേരില്‍ കണ്ണിീല്‍ കണ്ടവരെയെല്ലാം അറസ്റ്റ് ചെയ്യുന്നതിന് പുറമേ മുസ് ലിം വീടുകളില്‍ കയറി സാധനങ്ങളെല്ലാം നശിപ്പിക്കുകയും വിലപിടിച്ച എടുത്തു കൊണ്ടു പോവുകയും ചെയ്യുന്നുണ്ട് പൊലിസ്. നാട്ടുകാരെ അതിക്രൂരമായി മര്‍ദ്ദിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പള്ളികളും പൊലിസ,് അടിച്ചു തകര്‍ത്തതായി ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാത്തിമ ഖാന്‍ എന്ന ട്വിറ്റര്‍ അക്കൊണ്ടില്‍ പൊലിസ് പള്ളിയില്‍ നടത്തുന്ന അതിക്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

പെണ്‍മക്കളുടെ കല്യാണത്തിന് സ്വരുക്കൂട്ടിവെച്ചതെല്ലാം കൊണ്ടുപോയി
74കാരനായ അന്‍വര്‍ ഇലാഹിക്ക് പറയാനും കരയാനും ഇനി ഒന്നും ബാക്കിയില്ല. രണ്ട് പെണ്‍കുട്ടികളുടെ വിവാഹത്തിനായി കാലങ്ങളായി അധ്വാനിച്ച് സ്വരുക്കൂട്ടിയതെല്ലാം പൊലിസ് കൊണ്ടുപോയിരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പുലര്‍ച്ചെ 12.30 ആയിക്കാണും. നൂറോളം ആളുകള്‍ വീട്ടിലേക്ക് ഇരച്ചു കയറി. അക്കൂട്ടത്തില്‍ കാക്കിയിട്ടവരും അല്ലാത്തവരും ഉണ്ടായിരുന്നു. വീട്ിനകത്തെ മുഴുവന്‍ സാധനങ്ങളും വലിച്ചിട്ടു. അവരുടെ മുന്നില്‍കണ്ടതെല്ലാം അടിച്ചു തകര്‍ത്തു. കാറിന്റെ ഗ്ലാസ് തകര്‍ത്തു. തന്റെ പേര് ഉറക്കെ പറഞ്ഞു കൊണ്ട് പല അതകിക്രമങ്ങളും വീട്ടില്‍ അഴിച്ചുവിട്ടു. ഇലാഹിക്കും കുടുംബത്തിനുമെതിരെ കേസെടുത്തു. രണ്ട് പെണ്‍മക്കളുടെ വിവാഹത്തിനായി ഒരുക്കി വെച്ച സ്വര്‍ണം ഉള്‍പൈടെ കൊണ്ടുപോയി. കയ്യിലുണ്യായിരുന്നു മൂന്നര ലക്ഷം രൂപയും അവര്‍ എടുത്തു- ഇലാഹി പറയുന്നു.


അന്‍വര്‍ ഇലാഹിയുടെ മക്കള്‍

രണ്ട് ദിവസമാണ് ഈ 74കാരനെ പൊലിസ് കസ്റ്റഡിയില്‍ വെച്ചത്. ഇക്കണ്ട കാലം മുഴുവന്‍ ഞാന്‍ മുസഫര്‍ നഗറിലാണ് ജീവിച്ചത്. ഇതുപോലെ ഒരു ഭയാനകമായ അന്തരീക്ഷത്തില്‍ ഇന്നോളം ജീവിച്ചിട്ടില്ല. മുസഫര്‍ നഗര്‍ കലാപ കാലത്തു പോലും ഇത്ര ഭീതി ഉണ്ടായിട്ടില്ല- ഇലാഹി പറയുന്നു. അന്ന് ഹിന്ദു- മുസ്‌ലിം സംഘര്‍ഷമായിരുന്നു. എന്നാല്‍ ഇന്ന് കാക്കിയിട്ട പൊലിസുകാരാണ് വീടുകളില്‍ കയറി അക്രമം അഴിച്ചു വിടുന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടി.

അറിയില്ല ഉപ്പയേയും സഹോദരങ്ങളേയും പൊലിസ് എങ്ങോട്ടാണ് കൊണ്ടു പോയതെന്ന്
വെള്ളിയാഴ്ച പ്രാര്‍ഥന കഴിഞ്ഞ് നടന്ന പ്രതിഷേധത്തിനിടെയാണ് 26കാരനായ നൗഷാദിന് വെടിയേറ്റത്. നൗഷാദിനെ ഉടന്‍ ആശുപത്രയിലേക്ക് മാറ്റി. അവനെ കാണാന്‍ ആശുപത്രിയിലെത്തിയതായിരുന്നു ഉപ്പയും മൂന്ന് സഹോദരങ്ങളേയും. പൊലിസ് അഞ്ചുപേരേയും പിടിച്ചു. എവിടേക്കോ കൊണ്ടുപോയി. എവിടേക്കാണ് കൊണ്ടുപോയതെന്ന് ആര്‍ക്കുമറിയില്ലെന്ന് നൗഷാദിന്റെ മറ്റൊരു സഹോദരന്‍ വാജിദ് പറയുന്നു.

സി.എ.എ പ്രതിഷേധത്തിനു ശേഷം ഉത്തര്‍ പ്രദേശിലാകെ ഭീകരാവസ്ഥയാണ്. അവിടെ എന്താണ് നടക്കുന്നതെന്ന് പുറംലോകം അറിയുന്നില്ല എന്നതാണ് വാസ്തവം. സംസ്ഥാനത്തെ മീററ്റില്‍ മാത്രം ആറ് നിരപരാധികളാണ് പൊലിസ് വെടിവെപ്പിലും അക്രമത്തിലും കൊല്ലപ്പെട്ടത്. യു.പിയില്‍ മാത്രം 23 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ വെടിവെപ്പ് നടത്തിയിട്ടില്ലെന്ന് ആവര്‍ത്തിക്കുകയാണ് യോഗി പൊലിസ്. സംഭവത്തില്‍ അനേഷണം പോലും ഇതുവരെ ആരംഭിച്ചിട്ടില്ല.

ചിത്രങ്ങള്‍ക്ക് കടപ്പാട് ദ പ്രിന്റ്

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.