2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സ്വകാര്യ ആശുപത്രികളില്‍ 800, സര്‍ക്കാര്‍ ആശുപത്രികളില്‍ 325; മൂക്കിലൂടെ നല്‍കുന്ന കൊവിഡ് വാക്‌സിന്റെ വില പ്രഖ്യാപിച്ചു

   

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിനായി ഭാരത് ബയോടെക് നിര്‍മിച്ച പുതിയ നേസല്‍ വാക്‌സിന്‍ (മൂക്കിലൂടെ നല്‍കുന്ന വാക്‌സിന്‍) ഇന്‍കോവാക്കിന്റെ വില പ്രഖ്യാപിച്ചു. സ്വകാര്യ ആശുപത്രികളില്‍ 800 രൂപക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ 325 രൂപക്കുമാണ് വാക്‌സിന്‍ ലഭ്യമാവുക.

കോവിഷീല്‍ഡ്, കോവാക്‌സിന്‍ തുടങ്ങിയ പ്രതിരോധ മരുന്നുകള്‍ രണ്ട് ഡോക് പൂര്‍ത്തിയാക്കിയ 18 വയസിനുമുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസായാണ് നാസല്‍ വാക്‌സിന്‍ നല്‍കുക. കോവിന്‍ സൈറ്റിലും ഇന്‍കോവാക് ഇടംപിടിച്ചിട്ടുണ്ട്.

രാജ്യത്തെ ആദ്യ കൊവിഡ് പ്രതിരോധ നാസല്‍ വാക്‌സിനാണ് ഇന്‍കോവാക്. ജനുവരി അവസാനം മുതല്‍ സര്‍ക്കാര്‍ ആശുപത്രികളിലും ബൂസ്റ്റര്‍ ഡോസായി നാസല്‍ വാക്‌സിന്‍ ലഭ്യമാകും. നിലവില്‍ സ്വകാര്യ ആശുപത്രികളില്‍ 800 രൂപക്ക് ഇന്നോവാക് ലഭ്യമാണ്.

ചൈനയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാന്‍ ഇന്‍കോവാകിന് കേന്ദ്രാനുമതി ലഭിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.