2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

11 കാരിയെ മൂന്ന് യുവാക്കളെ കൊണ്ട് ബലാത്സംഗം ചെയ്യിച്ച് 21കാരിയായ സുഹൃത്ത്

മുംബൈ: 11കാരിയായ പെണ്‍കുട്ടിയെ മൂന്ന് യുവാക്കളെ കൊണ്ട് കൂട്ട ബലാത്സംഗം ചെയ്യിച്ച് 21കാരിയായ സുഹൃത്ത്. മുംബൈയിലെ പടിഞ്ഞാറന്‍ വിറാര്‍ പ്രദേശത്ത് ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. സംഭവത്തില്‍ യുവതിയടക്കം മൂന്നു പേരെ ആറ് മണിക്കൂറിനുള്ളില്‍ പൊലിസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച വൈകീട്ട് ഏഴോടെ വീടിനടുത്തുള്ള കടയില്‍ മൊബൈല്‍ നന്നാക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. ഈ സമയം ഇവിടെ നില്‍ക്കുകയായിരുന്നു 21കാരിയ കണ്ടുമുട്ടി. അവിടെ നിന്ന് യുവതി ബാലികയെ കറങ്ങാനായി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

കുട്ടിയെ ഒരു ഒറ്റപ്പെട്ട പ്രദേശത്തെത്തിച്ച യുവതി ആണ്‍ സുഹൃത്തുക്കളായ മൂന്ന് പേരെ വിളിച്ചുവരുത്തി. അര്‍ധരാത്രിക്കു ശേഷം ഇവിടെയെത്തിയ മൂന്ന് യുവാക്കള്‍ പെണ്‍കുട്ടിയെ ഗണേശോത്സവത്തിനായി സ്ഥാപിച്ച പന്തലിനു പിന്നിലുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി കൈകാലുകള്‍ ബന്ധിച്ചു.

   

പുരുഷന്മാരില്‍ ഒരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ യുവതി പെണ്‍കുട്ടിയോട് ആവശ്യപ്പെടുകയും അവളെ നിലത്തേക്ക് തള്ളിയിടുകയും ചെയ്തു. തുടര്‍ന്ന് മൂന്ന് യുവാക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഈ സമയം 21കാരി ഇതെല്ലാം വീക്ഷിച്ചുകൊണ്ടു നില്‍ക്കുകയായിരുന്നു. കൃത്യത്തിന് ശേഷം പുലര്‍ച്ചെയോടെ പെണ്‍കുട്ടിയെ വീടിന് സമീപം കൊണ്ടുവിട്ട ശേഷം പ്രതികള്‍ സ്ഥലംവിടുകയായിരുന്നു.

വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് സംഭവം വിശദീകരിച്ചു. തുടര്‍ന്ന് മാതാവ് വിറാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ശേഷം പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ആദ്യം 21കാരിയെയാണ് പൊലീസ് പിടികൂടിയത്. പ്രതികളായ യുവാക്കളില്‍ ഒരാള്‍ കോളേജ് വിദ്യാര്‍ഥിയും മറ്റൊരാള്‍ പച്ചക്കറി വ്യാപാരിയുമാണ്.

യുവാക്കളില്‍ മൂന്നാമനായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലിസ് അറിയിച്ചു. മയക്കുമരുന്ന് കച്ചവടക്കാരനായ ഇയാള്‍ക്കെതിരെ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. ഐപിസിയിലെ കൂട്ടബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.