കൊല്‍ക്കത്ത: തൃണമൂലിലേക്ക് മടങ്ങാനിരിക്കുന്ന മുകുള്‍ റോയ് ഇന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയെ കാണും. കൂടിക്കാഴ്ചക്കു ശേഷമായിരുന്നും പാര്‍ട്ട് പ്രവേശനമെന്നാണ് വിവരം. മകന്‍ ശുഭ്രാന്‍സു റോയിക്കൊപ്പമാകും മടക്കം.
വെള്ളിയാഴ്ച വൈകിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് വെച്ചാണ് ഇരുവരും മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തുന്നതെന്നാണ് വിവരം. ബി.ജെ.പിയെ മറികടന്ന് മമത ബാനര്‍ജി സര്‍ക്കാര്‍ ബംഗാളില്‍ അധികാരത്തിലേറിയത് മുതല്‍ മുകുള്‍ റോയ്‌യുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.
മുകുള്‍ റോയ്‌യുടെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയുടെ സന്ദര്‍ശനം ചര്‍ച്ചകളുടെ ആക്കം കൂട്ടി.
നിലവില്‍, മുകുള്‍ റോയ്‌യുടെ മൗനവും കൊല്‍ക്കത്തയിലെ ബി.ജെ.പി റാലിയിലെ മുകുള്‍ റോയ്‌യുടെ അസാന്നിധ്യവും മുകുള്‍ റോയ് തൃണമൂലിലേക്ക് മടങ്ങുമെന്ന സൂചനകളാണ് നല്‍കുന്നത്.
തൃണമൂല്‍ വിട്ട് ആദ്യം ബി.ജെ.പിയിലേക്ക് ചാടിയ നേതാവാണ് മുകുള്‍ റോയ്. 2017ലായിരുന്നു അത്. ശേഷം തൃണമൂല്‍ കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് രൂക്ഷമായിരുന്നു. എന്നാല്‍, കൂടുവിട്ടവരുടെയെല്ലാം പ്രതീക്ഷകള്‍ തകര്‍ത്ത് തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ വീണ്ടും അധികാരം പിടിച്ചു. ഇതോടെ പാര്‍ട്ടിയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് പല നേതാക്കളുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Comments are closed for this post.