2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘പ്രചോദനാത്മകമായ നേതതൃത്വം, അവരുടെ ഊഷ്മളതയും ദയയും ഒരിക്കലും മറക്കില്ല’ എലിസബത്ത് രാജ്ഞിയെ അനുസ്മരിച്ച് മോദി

ന്യൂഡല്‍ഹി: എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവരുടെ വിടവാങ്ങലില്‍ വേദനിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു. ആധുനികകാലത്തെ ധീരവനിതയായിരുന്നു എലിസബത്ത് രാജ്ഞിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. ബ്രിട്ടനേയും അവിടുത്തെ ജനങ്ങളേയും പ്രചോദിപ്പിച്ച നേതാവായിരുന്നു രാജ്ഞിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

2015 ലെയും 2018 ലെയും ബ്രിട്ടന്‍ സന്ദര്‍ശനങ്ങളിലെ രാജ്ഞിയെ കണ്ടത് മോദി സ്മരിച്ചു. അവരുടെ ദയയും ഊഷ്മളതയും ഒരിക്കലും മറക്കാനാകില്ല. വിവാഹ സമയത്ത് മഹാത്മാ ഗാന്ധി സമ്മാനിച്ച തൂവാല രാജ്ഞി തന്നെ കാണിച്ചുവെന്നും മോദി ട്വീറ്റ് ചെയ്തു.

പൊതുജീവിതത്തിലെ മാന്യതയും അന്തസ്സുമായിരുന്നു എലിസബത്ത് രാജ്ഞി. ഈ ദു:ഖ സന്ദര്‍ഭത്തില്‍ അവരുടെ കുടുംബത്തോടും ബ്രിട്ടനിലെ ജനങ്ങളോടും ഒപ്പമാണ് തന്റെ ചിന്തകളെന്നും മോദി ട്വീറ്റ് ചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.