2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘ആദ്യം മുസ്‌ലിം ആണെന്ന് ഉറപ്പു വരുത്തി അതിക്രൂരമായി മര്‍ദ്ദിച്ചു; ബോധം പോയപ്പോള്‍ മരിച്ചെന്ന് ഉറപ്പിക്കാന്‍ തീയിട്ടു’-ഡല്‍ഹി വംശഹത്യയിലെ സംഘ് ഭീകരത

ന്യൂഡല്‍ഹി: ഡല്‍ഹി വംശഹത്യയില്‍ സംഘ് ഭീകരര്‍ നടത്തിയ ക്രൂരതകള്‍ ഓരോന്നായി പുറത്തു വരുന്നു. 22കാരനായ ഷഹബാസിനെ അക്രമികള്‍ഡ കൊന്നതിന്റെ വിവരങ്ങളാണ് ഒടുവില്‍ പുറത്തു വന്നിരിക്കുന്നത്. ഡല്‍ഹി പൊലിസ് കോടതിയില്‍ നല്‍കിയ വിവരങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.

യുവാവ് മുസ്ലിം സമുദായത്തില്‍പ്പെട്ട ആളാണ് എന്ന് ഉറപ്പു വരുത്തിയ ശേഷം അക്രമികള്‍ യുവാവിനെ അതിക്രൂരമായി അക്രമിച്ചു. പിന്നീട് തീയിട്ടു. ബോധരഹിതനായി വീണ യുവാവ് യഥാര്‍ത്ഥത്തില്‍ മരിച്ചോ അതോ ബോധരഹിതനായി അഭിനിയിക്കുകയാണോ” എന്നറിയാനാണത്രെ തീയിട്ടത്. ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊലപാതകത്തിലെ പ്രതിയായ രാഹുല്‍ ശര്‍മയുടെ (24) ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുമ്പോഴാണ് ഷഹബാസിന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചത്.

തലയോട്ടി, അസ്ഥികള്‍ എന്നിവ മാത്രമാണ് പൊലിസ് ഇതുവരെ കണ്ടെത്തിയത്. ഇത് ഷഹബാസിന്റേതാണെന്ന് ബന്ധുക്കള്‍ അവകാശപ്പെടുന്നുണ്ട്. ഡി.എന്‍.എ പരിശോധനയിലൂടെ മാത്രമേ ഷഹബാസിന്റെ ഐഡന്റിറ്റി സ്ഥാപിക്കാന്‍ കഴിയൂ എന്നും പൊലിസ് കോടതിയെ അറിയിച്ചു.

അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിനോദ് യാദവ് രാഹുലിന്റെ ജാമ്യം തള്ളി. കേസില്‍ അഞ്ച് പേരെ പൊലിസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഫെബ്രുവരി 25ന് രാവിലെ ഏഴുമണിക്കാണ് ഷഹബാസ് വീട്ടില്‍ നിന്നറങ്ങിയത്. ജി.ടി.ബി ആശുപത്രിയല്‍ കണ്ണിനു മരുന്നു വെക്കാനാണ് ഷഹബാസ് ലവീട്ടില്‍ നിന്നു പോയത്. ഏകദേശം ഉച്ാചക്ക് 2.30ന് സഹോദരന്‍ മത്‌ലൂബ് ഷഹബാസിനെ വിളിച്ചിരുന്നു. താന്‍ കരവാള്‍ നഗറിലാണ് ഉള്ളതെന്നും ഏതൊക്കെയോ വഴികളിലൂടെ വീട്ടിലേക്ക് പോവുകയാണെന്നും പറഞ്ഞു. പിന്നീട് വിളിച്ചപ്പോഴൊന്നും ഷഹബാസിനെ കിട്ടിയില്ല. പിന്നീട് ഫെബ്രുവരി 27നാണ് ഷഹബാസിനെ അക്രമികള്‍ തീയിട്ട വിവരം അറിയുന്നത്. പൊലിസ് കോടതിയെ അറിയിച്ചു.

ഷഹബാസ് മുസ്‌ലിം ആണെന്ന് മനസ്സിലായതോടെ അവര്‍ അക്രമിക്കുകയായിരുന്നു. മതില്‍ ചാടിക്കടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഷഹബാസിനെ അവര്‍ പിന്തുടര്‍ന്നു. വീണ്ടും പിടികൂടി ക്രൂരമായി മര്‍ദ്ദിച്ചു. പിീന്നീട് അവര്‍ അവനെ മെയിന്‍ റോഡായ പുസ്ത റോഡിലേക്ക് വലിച്ചിഴച്ചു. സംഘത്തിലുണ്ടായിരുന്ന അമനും മോഹിതും ഷഹബാസിന്റെ വാച്ച് മോഷ്ട
ിച്ചു. അതിനിടക്ക് ഷഹബാസ് ബോധരഹിതനായി. അവന്‍ മരിച്ചതാണോ ബോധരഹിതനായി അഭിനയിക്കുകയാണോ എന്ന് പരിശോധിക്കാന്‍ തീയിടാമെന്ന് കൂട്ടത്തിലൊരാള്‍ പറഞ്ഞു. അവര്‍ ഉണങ്ങിയ പുല്ലും മറ്റും കൊണ്ടു വന്ന് ഷഹബാസിന്റെ മുഖത്തിട്ടു. പിന്നീട് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ഇതോടെ ജീവനുണ്ടായിരുൂന്ന ഷഹബാസ് അനങ്ങാന്‍ തുടങ്ങി. ഉടന്‍ അവര്‍ സമീപത്തെ ചില ഉന്തു വണ്ടികള്‍ തകര്‍ത്ത് അവന്റെ മേലിട്ട് വീണ്ടും പെട്രോള്‍ ഒഴിച്ചു- പൊലിസ് പറയുന്നു.

മുസ്‌ലിങ്ങളെ കൊല്ലണമെന്നും നശിപ്പിക്കണമെന്നും അവര്‍ നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നതായി അമന്‍ സമ്മതിച്ചെന്നും പൊലിസ് പറയുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.