2023 April 01 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കേടായ മൊബൈല്‍ നന്നാക്കി കൊടുത്തില്ല; 15കാരന്‍ ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ നന്നാക്കിക്കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് 15കാരന്‍ ജീവനൊടുക്കി. ഗ്രേറ്റര്‍ നോയിഡയില്‍ ബീറ്റ 2 പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

കുട്ടി മൊബൈല്‍ ഗെയിമിന് അടിമയായിരുന്നുവെന്നും ഫോണ്‍ നന്നാക്കി നല്‍കാത്തതിന്റെ നിരാശയിലാണ് ആത്മഹത്യ ചെയ്തതെന്നും ഗ്രേറ്റര്‍ നോയിഡ ഡെപ്യൂട്ടി കമീഷണര്‍ സാദ് മിയാന്‍ ഖാന്‍ പറഞ്ഞു.

മൊബൈല്‍ ഫോണില്‍ വിദ്യാര്‍ഥി ഗെയിം കളിക്കുന്നത് പതിവായിരുന്നു. ഇതിനെ ചൊല്ലി രക്ഷിതാക്കളുമായി തര്‍ക്കവും പതിവാണ്. ഇതിനിടെയാണ് ഫോണ്‍ കേടാകുന്നത്. പിന്നാലെ ഫോണ്‍ നന്നാക്കി തരാന്‍ പലതവണ വിദ്യാര്‍ഥി രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. രക്ഷിതാക്കള്‍ വിസ്സമ്മതിച്ചു.

തുടര്‍ന്ന് കഴിഞ്ഞ ദിവസം മുറിയിലെ സീലിങ് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കുടുംബത്തിന് കൈമാറിയെന്നും പൊലിസ് അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.