2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇതാ ഒരു ആശ്വാസവാര്‍ത്ത; അഞ്ചാംപനിക്കെതിരായ വാക്‌സിന്‍ കുട്ടികളില്‍ കൊവിഡ് രോഗബാധ തടയുമെന്ന് പഠനം

ന്യൂഡല്‍ഹി: കൊവിഡ് 19 മൂന്നാംതരംഗം കുട്ടികളെ കൂടുതല്‍ ബാധിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ആശ്വസിക്കാന്‍ ഇതാ ഒരു വാര്‍ത്ത. അഞ്ചാംപനിക്കെതിരെയുള്ള വാക്‌സിന്‍ കുട്ടികളില്‍ കൊവിഡ് രോഗബാധ തടയുമെന്നാണ് വാര്‍ത്ത. പൂനെയിലെ ബി.ജെ മെഡിക്കല്‍ കോളജ് ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോര്‍ട്ട്.

അഞ്ചാംപനിക്കുള്ള വാക്‌സിന്‍ സ്വീകരിച്ച കുട്ടികളില്‍ സ്വീകരിക്കാത്തവരെ അപേക്ഷിച്ച് കൊവിഡ് രോഗബാധ കുറവാണെന്നാണ് പഠനത്തില്‍ പറയുന്നത്. അഞ്ചാംപനി വാക്‌സിന്‍ എടുത്ത 87.5 ശതമാനം കുട്ടികളും സാര്‍സ് കോവ്-2 വൈറസ് രോഗബാധയില്‍ നിന്നും പ്രതിരോധശേഷി നേടിയതായി കണ്ടെത്തിയിരിക്കുന്നു. പ്രധാനപ്പെട്ട ഒരു മെഡിക്കല്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിഷയത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും ലേഖനത്തില്‍ പറയുന്നു.

കൊവിഡ് രോഗം മൂലം കുട്ടികളെ ബാധിക്കുന്ന സൈറ്റോകിന്‍ സ്റ്റോംസ് എം.എം.ആര്‍ വാക്‌സിന്‍ കൊണ്ട് തടയാമെന്നും വിദ്ഗധര്‍ അഭിപ്രായപ്പെടുന്നു. വൈറസിനെ പ്രതിരോധിക്കുന്നതിനോടൊപ്പം തന്നെ സ്വന്തം ശരീരത്തിലെ കോശങ്ങളെ പ്രതിരോധിക്കുകയും അവയെ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന അവസ്ഥയാണ് സൈറ്റോകിന്‍ സ്റ്റോം. ഒന്നു മുതല്‍ പതിനേഴ് വയസ്സു വരെയുള്ള 548 കുട്ടകളിലാണ് പഠനം നടത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.